പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ൾ
Saturday, July 24, 2021 12:53 AM IST
* അ​തി​ശ​ക്ത​മാ​യ മ​ഴ മു​ന്ന​റി​യി​പ്പു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് മാ​റി​ത്താ​മ​സി​ക്കേ​ണ്ട ഇ​ട​ങ്ങ​ളി​ലു​ള​ള​വ​ർ നി​ർ​ദേ​ശ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്കേ​ണ്ട​താ​ണ്.
* അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും മേ​ൽ​ക്കൂ​ര ശ​ക്ത​മ​ല്ലാ​ത്ത വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും മു​ന്ന​റി​യി​പ്പു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സു​ര​ക്ഷ​യെ മു​ൻ​ക​രു​തി മാ​റി താ​മ​സി​ക്കാ​ൻ ത​യാ​റാ​കേ​ണ്ട​താ​ണ്.
* സ്വ​കാ​ര്യ-​പൊ​തു ഇ​ട​ങ്ങ​ളി​ൽ അ​പ​ക​ട​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ/​പോ​സ്റ്റു​ക​ൾ/​ബോ​ർ​ഡു​ക​ൾ തു​ട​ങ്ങി​യ​വ സു​ര​ക്ഷി​ത​മാ​ക്കേ​ണ്ട​താ​ണ്.
* ദു​ര​ന്ത സാ​ധ്യ​ത മേ​ഖ​ല​യി​ലു​ള്ള​വ​ർ ഒ​രു എ​മെ​ർ​ജ​ൻ​സി കി​റ്റ് അ​ടി​യ​ന്ത​ര​മാ​യി ത​യ്യാ​റാ​ക്കി വെ​ക്ക​ണം. കി​റ്റ് ത​യ്യാ​റാ​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ tthsp://sdma.kerala.gov.in/wpcontetn/uploasd/2020/07/EmergencyKit.pdf എ​ന്ന ലി​ങ്കി​ൽ ല​ഭി​ക്കും.
* ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും ന​ദി​ക​ൾ മു​റി​ച്ചു ക​ട​ക്കാ​നോ, ന​ദി​ക​ളി​ലോ മ​റ്റ് ജ​ലാ​ശ​യ​ങ്ങ​ളി​ലോ കു​ളി​ക്കാ​നോ മീ​ൻ​പി​ടി​ക്കാ​നോ മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കോ ഇ​റ​ങ്ങാ​ൻ പാ​ടി​ല്ല.
* ജ​ലാ​ശ​യ​ങ്ങ​ൾ​ക്ക് മു​ക​ളി​ലെ മേ​ൽ​പ്പാ​ല​ങ്ങ​ളി​ൽ ക​യ​റി കാ​ഴ്ച കാ​ണു​ക​യോ സെ​ൽ​ഫി​യെ​ടു​ക്കു​ക​യോ കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ക​യോ ചെ​യ്യാ​ൻ പാ​ടി​ല്ല.
* കാ​റ്റി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണും പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നു വീ​ണും ഉ​ണ്ടാ​കാ​നി​ട​യു​ള്ള അ​പ​ക​ട​ങ്ങ​ളെ​യും ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി പു​റ​പ്പെ​ടു​വി​ച്ച ശ​ക്ത​മാ​യ കാ​റ്റി​ൽ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ tthsp://sdma.kerala.gov.in/windwarning/ എ​ന്ന ലി​ങ്കി​ൽ നി​ന്ന് ല​ഭ്യ​മാ​ണ്