പ​ശു​ക്ക​ൾ​ക്ക് രോ​ഗം ബാ​ധി​ച്ച് ചാ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന്
Saturday, July 24, 2021 12:53 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ശ​ശി​മ​ല, ച​ണ്ണോ​ത്തു​കൊ​ല്ലി, ത​റ​പ്പ​ത്ത് ക​വ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ശു​ക്ക​ൾ രോ​ഗം ബാ​ധി​ച്ച് ചാ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തി പ്ര​ദേ​ശ​ത്തെ ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക​യ​ക​റ്റാ​ൻ മ്യ​ഗ സം​ര​ക്ഷ​ണ വ​കു​പ്പ് ത​യാ​റാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു. ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ 14 പ​ശു​ക്ക​ളാ​ണ് പ​ല കാ​ര​ണ​ങ്ങ​ളാ​ൽ രോ​ഗം ബാ​ധി​ച്ച് ച​ത്ത​ത്. ഇ​ൻ​ഷ്വ​ർ ഇ​ല്ലാ​ത്ത ക​ന്നു​കാ​ലി​ക​ൾ ച​ത്താ​ൽ പു​റ​മേ​യ്ക്ക് ഒ​രു സ​ഹാ​യ​വും ല​ഭി​ക്കാ​ത്ത​തും ക്ഷീ​ര​ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
ചി​കി​ത്സ​യ്ക്ക് ഭാ​രി​ച്ച തു​ക ചെ​ല​വ​ഴി​ച്ചി​ട്ടും ക​ന്നു​കാ​ലി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. വ​ര​ൾ​ച്ച​യും കൃ​ഷി നാ​ശ​വും മൂ​ലം ക​ർ​ഷ​ക​ർ പ​ശു​വ​ള​ർ​ത്ത​ലി​ലൂ​ടെ​യാ​ണ് ഉ​പ​ജീ​വ​നം ന​ട​ത്തി വ​രു​ന്ന​ത്. എ​ന്നാ​ൽ അ​ടി​ക്ക​ടി പ​ശു​ക്ക​ളു​ടെ രോ​ഗം എ​ന്തെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നോ പ്ര​തി​വി​ധി ക​ർ​ഷ​ക​ർ​ക്ക് പ​റ​ഞ്ഞ് കൊ​ടു​ക്കു​ന്ന​തി​നോ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി.