മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യം ഉ​റ​പ്പാ​ക്കാ​ൻ നാ​ട് മു​ന്നോ​ട്ടു വ​ര​ണം: മ​ന്ത്രി
Sunday, July 25, 2021 1:28 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് കാ​ല​ത്ത് തു​ട​ങ്ങി​യ ഡി​ജി​റ്റ​ൽ പ​ഠ​ന​രീ​തി കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി ഓ​ണ്‍​ലൈ​ൻ ഇ​ന്‍റ​റാ​ക്ടീ​വ് രീ​തി​യി​ലേ​ക്ക് മാ​റു​ന്പോ​ൾ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യം ഉ​റ​പ്പാ​ക്കാ​ൻ നാ​ടൊ​ന്നി​ച്ച് മു​ന്നോ​ട്ടു വ​ര​ണ​മെ​ന്ന് ടൂ​റി​സം- പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​ഭ്യ​ർ​ഥി​ച്ചു. വ​യ​നാ​ട് ജി​ല്ല​യി​ലെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ഓ​ണ്‍​ലൈ​നി​ൽ ചേ​ർ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
പ​ഴ​യ വി​ദ്യാ​ഭ്യാ​സ രീ​തി​യി​ലേ​ക്ക് ഇ​നി പെ​ട്ടെ​ന്ന് തി​രി​ച്ചു പോ​ക്കു​ണ്ടാ​വി​ല്ലെ​ന്ന യാ​ഥാ​ർ​ഥ്യം നാം ​തി​രി​ച്ച​റി​യ​ണം. കോ​വി​ഡ് വെ​ല്ലു​വി​ളി അ​വ​സാ​നി​ച്ചാ​ലും ഡി​ജി​റ്റ​ൽ പ​ഠ​ന സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന രീ​തി നി​ല​നി​ൽ​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നൂ​റു ശ​ത​മാ​നം കു​ട്ടി​ക​ൾ​ക്കും ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യേ തീ​രു. എ​ന്നാ​ൽ ഈ ​വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കാ​ൻ സ​ർ​ക്കാ​രി​ന് മാ​ത്ര​മാ​വി​ല്ല. ക​ക്ഷി ഭേ​ദ​മ​ന്യേ നി​യ​മ​സ​ഭ​യി​ൽ സ​മ​വാ​യ​മു​ണ്ടാ​യ ഈ ​വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കാ​ൻ എ​ല്ലാ​വ​രും മു​ന്നോ​ട്ടു വ​ര​ണ​മെ​ന്ന് മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു. ജി​ല്ല​യി​ൽ പൊ​തു​വി​ഭാ​ഗ​ത്തി​ൽ 6419 വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ട്ടി​ക​വ​ർ​ഗ​ക്കാ​രി​ൽ 20703 കു​ട്ടി​ക​ൾ​ക്കു​മാ​ണ് ഡി​ജി​റ്റ​ൽ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം പ​ത്താം ക്ലാ​സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​രു​ടെ ക​ണ​ക്ക് ഇ​തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല.
ഗാ​ഡ്ജ​റ്റ് ചാ​ല​ഞ്ച് പ​ദ്ധ​തി ഉൗ​ർ​ജി​ത​മാ​ക്കി​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ, സി​എ​സ്ആ​ർ ഫ​ണ്ടു​ക​ൾ, വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ പി​ന്തു​ണ വ​ഴി​യും ഇ​വ​ർ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ശ്ര​മം ന​ട​ന്നു വ​രി​ക​യാ​ണ്. നെ​റ്റ്‌​വ​ർ​ക്ക് തീ​രെ ല​ഭ്യ​മ​ല്ലാ​ത്ത​തും ഭാ​ഗി​ക​മാ​യി മാ​ത്രം ല​ഭി​ക്കു​ന്ന​തു​മാ​യ 113 ലൊ​ക്കേ​ഷ​നു​ക​ൾ ജി​ല്ല​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ നെ​റ്റ്‌​വ​ർ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നു കീ​ഴി​ൽ ഒ​രു​ക്കി വ​രി​ക​യാ​ണ്. 40 ലൊ​ക്കേ​ഷ​നു​ക​ളി​ലെ വ​ർ​ക്കു​ക​ൾ​ക്ക് ഭ​ര​ണാ​നു​തി ന​ൽ​കി ക​ഴി​ഞ്ഞു.
യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ, ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള, ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ർ ജി. ​പ്രി​യ​ങ്ക, ജി​ല്ല​യി​ലെ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ർ, ബ്ലോ​ക്ക്- പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, എ​ഡി​എം എ​ൻ.​ഐ. ഷാ​ജു, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ കെ.​വി. ലീ​ല, ബ​ന്ധ​പ്പെ​ട്ട മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.