കാ​ടു​മൂ​ടി​യ ത​രി​ശു​വ​യ​ൽ കൃ​ഷി​യോ​ഗ്യ​മാ​ക്കി ക​ർ​ഷ​ക​ൻ
Sunday, July 25, 2021 1:28 AM IST
കേ​ണി​ച്ചി​റ: അ​തി​രാ​റ്റു​കു​ന്നി​ൽ 15 വ​ർ​ഷ​ത്തോ​ളം കൃ​ഷി ചെ​യ്യാ​തെ കാ​ടു​മൂ​ടി ത​രി​ശാ​യി കി​ട​ന്ന ഇ​ഴ​ജ​ന്തു​ക്ക​ൾ താ​വ​ള​മാ​ക്കി​യ നാ​ല് ഏ​ക്ക​ർ നെ​ൽ​വ​യ​ലി​ൽ കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ക​യാ​ണ് സ​നോ​ജ് എ​ന്ന ക​ർ​ഷ​ക​ൻ. ത​രി​ശു​പാ​ട​ത്ത് നെ​ൽ​കൃ​ഷി​യെ തി​രി​കെ എ​ത്തി​ച്ച് ഭ​ക്ഷ്യ സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്തു​ക എ​ന്ന​താ​ണ് ഈ ​ക​ർ​ഷ​ക​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​രാ​ൾ പൊ​ക്ക​ത്തി​ൽ വ​യ​ലി​ൽ കാ​ട്മൂ​ടി​യി​രു​ന്നു. പ​ന്നി​യും മാ​നു​മു​ൾ​പ്പ​ടെ​യു​ള്ള കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യി​രു​ന്നു ഇ​വി​ടം. ഈ ​സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് അ​തി​രാ​റ്റു​കു​ന്ന് വ​ലി​യ​പ​റ​ന്പി​ൽ സ​നോ​ജ് നെ​ൽ​കൃ​ഷി​ക്കാ​യി പാ​ക​പ്പെ​ടു​ത്തി​യ​ത്. സ​നോ​ജി​ന്‍റെ ഒ​ന്ന​ര മാ​സ​ത്തെ ശ്ര​മ​ഫ​ല​മാ​യാ​ണ് കൃ​ഷി​ക്കാ​യി വ​യ​ൽ ഒ​രു​ങ്ങി​യ​ത്.
പൂ​താ​ടി പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ർ​ഡി​ലെ അ​തി​രാ​റ്റു​കു​ന്ന് തൂ​ത്തു​ലേ​രി നെ​ക്ക​ള്ളി​ൽ കാ​ര​വ​യ​ലി​ലെ നെ​ൽ​കൃ​ഷി​ക്കാ​യി ഒ​രു​ക്കി​യ നാ​ല് ഏ​ക്ക​ർ വ​യ​ലി​ൽ പാ​യ ഞാ​റ്റ​ടി കൃ​ഷി​യാ​ണ് ഈ ​ക​ർ​ഷ​ക​ൻ ന​ട​ത്തു​ന്ന​ത്. യ​ന്ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് ഞാ​റു​ന​ടീ​ൽ. ആ​യി​രം ക​ണ എ​ന്ന വി​ത്താ​ണ് ന​ട്ടി​രി​ക്കു​ന്ന​ത്. 88 കി​ലോ ക​ണ​നെ​ൽ വി​ത്ത് മു​ള​പ്പി​ച്ച് ഒ​ന്ന​ര ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ചാ​ണ് കൃ​ഷി. നാ​ലേ​ക്ക​റി​ന് പു​റ​മേ സ​മീ​പ​ത്തെ സ​മാ​ന​സ്വ​ഭാ​വ​ത്തി​ലു​ള്ള മൂ​ന്ന് ഏ​ക്ക​ർ കൃ​ഷി​യി​ട​ത്തി​ലും ര​ണ്ട് വ​ർ​ഷം മു​ന്പ് സ​നോ​ജ് നെ​ൽ​കൃ​ഷി​യാ​രം​ഭി​ച്ചി​രു​ന്നു. ഞാ​റു​ന​ടീ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡം​ഗം സ്മി​ത സ​ജി, പൂ​താ​ടി കൃ​ഷി അ​സി​സ്റ്റ​ന്‍റ് ജ​യ കൃ​ഷ്ണ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.