ഡി​ജി​റ്റ​ൽ ഗാ​ഡ്ജെ​റ്റ് ലൈ​ബ്ര​റി ഉ​ദ്ഘാ​ട​ന​വും എ​സ്എ​സ്എ​ൽ​സി വി​ജ​യി​ക​ൾ​ക്ക് അ​നു​മോ​ദ​ന​വും
Sunday, July 25, 2021 1:28 AM IST
ത​രി​യോ​ട്: നി​ർ​മ്മ​ല ഹൈ​സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ടു​ക​ളി​ൽ ഒ​രു സ്മാ​ർ​ട്ട്ഫോ​ണ്‍ എ​ങ്കി​ലും എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി ഡി​ജി​റ്റ​ൽ ഗാ​ഡ്ജെ​റ്റ് ലൈ​ബ്ര​റി​ക്ക് തു​ട​ക്ക​മാ​യി. ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സ​ജി മാ​ത്യു പു​ഞ്ച​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജി. ഷി​ബു എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.
പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷീ​ജ ആ​ന്‍റ​ണി, ഷ​മീം പാ​റ​ക്ക​ണ്ടി, ഷി​ബു പോ​ൾ, സി​ബി​ൾ എ​ഡ്‌​വേ​ർ​ഡ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​സി. പൈ​ലി, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജോ​ബി മാ​നു​വ​ൽ, ക​ണ്‍​വീ​ന​ർ ബെ​ന​ഡി​ക്ട് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യം ഇ​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് ഫോ​ണ്‍ ച​ല​ഞ്ചി​ലൂ​ടെ ര​ക്ഷി​താ​ക്ക​ൾ, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ, സ്റ്റാ​ഫ് എ​ന്നി​വ​രി​ൽ നി​ന്നും സ​മാ​ഹ​രി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് 40 ഫോ​ണു​ക​ൾ വി​ത​ര​ണ​ത്തി​നാ​യി ലൈ​ബ്ര​റി​യി​ലേ​ക്ക് ശേ​ഖ​രി​ച്ചു.
അ​നു​മോ​ദി​ച്ചു
തൃ​ക്കൈ​പ്പ​റ്റ: തൃ​ക്കൈ​പ്പ​റ്റ ഗ​വ. ഹൈ​സ്കൂ​ളി​ൽ നി​ന്നും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​ധ്യാ​പ​ക​രും പി​ടി​എ അം​ഗ​ങ്ങ​ളും വീ​ട്ടി​ലെ​ത്തി അ​നു​മോ​ദി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക ഉ​ഷ കു​നി​യി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം, അ​ധ്യാ​പ​ക​രാ​യ റീ​ന​മോ​ൾ, ടി.​എം. റം​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.