അ​ർ​ബ​ൻ ബാ​ങ്ക് നി​യ​മ​ന അ​ഴി​മ​തി: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ രാ​ജി​വ​യ്ക്ക​ണമെന്ന്
Sunday, July 25, 2021 1:28 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​ർ​ബ​ൻ ബാ​ങ്കി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ നി​യ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​സി​സി പ്ര​സി​ഡ​ന്‍റും ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ലം എം​എ​ൽ​എ​യു​മാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ ര​ണ്ട് കോ​ടി കോ​ഴ വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ രാ​ജി​വ​ച്ച് അ​ന്വേ​ഷ​ണ​ത്തെ നേ​രി​ട​ണ​മെ​ന്ന് സി​പി​എം ഏ​രി​യ ക​മ്മി​റ്റി ആ​രോ​പി​ച്ചു.
രാ​ജി ആ​വ​ശ്യം ഉ​ന്ന​യി​ച്ച് നാ​ളെ രാ​വി​ലെ 11ന് ​എം​എ​ൽ​എ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. വൈ​കു​ന്നേ​രം നാ​ലി​ന് എ​ല്ലാ ബ്രാ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ലും ധ​ർ​ണ ന​ട​ത്തും. പ​ണം ന​ൽ​കി​യ​വ​രെ കു​റി​ച്ചും ഇ​ട​നി​ല​ക്കാ​രെ സം​ബ​ന്ധി​ച്ചും വാ​ർ​ത്ത പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍റെ പേ​രി​ൽ ന​ട​പ​ടി എ​ടു​ക്ക​ണം.
യു​ഡി​എ​ഫി​ലെ ഘ​ട​ക ക​ക്ഷി​ക​ൾ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പി.​കെ. രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ഗ​ഗാ​റി​ൻ, സി.​കെ. ശ​ശീ​ന്ദ്ര​ൻ, വി.​വി. ബേ​ബി, കെ. ​റ​ഫീ​ഖ്, പി.​കെ. സു​രേ​ഷ്, സു​രേ​ഷ് താ​ളൂ​ർ, പി.​ആ​ർ. ജ​യ​പ്ര​കാ​ശ്, കെ. ​ഷ​മീ​ർ, സി.​കെ. സ​ഹ​ദേ​വ​ൻ, പി. ​വാ​സു​ദേ​വ​ൻ, ബേ​ബി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.