അ​ക്ഷ​ര​സേ​ന​യ്ക്ക് പ​ഞ്ചാ​യ​ത്ത് അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന്
Sunday, July 25, 2021 1:30 AM IST
മു​ട്ടി​ൽ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യും പ്ര​കൃ​തി​ക്ഷോ​ഭം തു​ട​ങ്ങി വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​ന് ലൈ​ബ്ര​റി അ​ക്ഷ​ര​സേ​ന വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ത്യാ​വ​ശ്യ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റ് സ​ഹാ​യ​ങ്ങ​ളും ചെ​യ്യ​ണ​മെ​ന്ന് മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് നേ​തൃ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. എം. ​ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ. മ​ത്താ​യി, സി.​എം. സു​മേ​ഷ്, പി. ​നൗ​ഷാ​ദ്, എം.​കെ. ജെ​യിം​സ്, കെ.​എം. അ​ലാ​വു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് നേ​തൃ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ: എ​സ്.​എ​സ്. സ​ജീ​ഷ് കു​മാ​ർ സ​ദ്ഭാ​വ​ന (ചെ​യ​ർ​മാ​ൻ), എം. ​ര​വീ​ന്ദ്ര​ൻ സി​റ്റി​സ​ണ്‍​സ് (വൈ​സ് ചെ​യ​ർ​മാ​ൻ), എം.​കെ. ജെ​യിം​സ് വൈ​എം​സി​പി​ജി (ക​ണ്‍​വീ​ന​ർ), കെ.​എം. അ​ലാ​വു​ദ്ദീ​ൻ ഗ്രേ​യ്സ് (ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ), പി. ​നൗ​ഷാ​ദ് സം​ഗ​മം (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
മ​ദ്യ​വി​ൽ​പ​ന​യ്ക്കി​ടെ യു​വാ​വ് അ​റ​സ്റ്റി​ൽ
മാ​ന​ന്ത​വാ​ടി: എ​ക്സൈ​സ് വകുപ്പ് തൊ​ണ്ട​ർ​നാ​ട് വി​ല്ലേ​ജി​ലെ പാ​തി​രി​മ​ന്ദം ഭാ​ഗ​ത്ത് ന​ട​ത്തി​യ റെ​യ്ഡി​നി​ടെ ക​ണ്ണ​ങ്ക​ര വീ​ട്ടി​ൽ വ​ർ​ഗീ​സ് മ​ക​ൻ ജെ​റി വ​ർ​ഗീ​സി​നെ വീ​ടി​നോ​ട് ചേ​ർ​ന്ന ഷെ​ഡി​ൽ മ​ദ്യ​വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ അ​റ​സ്റ്റ് ചെ​യ്തു.