സു​ഗ​ന്ധ​ഗി​രി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു കെ​ട്ടി​ട​മി​ല്ല: ദു​രി​തം പേ​റി നൂ​റു​ക​ണ​ക്കി​നു രോ​ഗി​ക​ൾ
Monday, July 26, 2021 12:44 AM IST
വൈ​ത്തി​രി: ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ പ​ട്ടി​ക​വ​ർ​ഗ മേ​ഘ​ല​യാ​യ സു​ഗ​ന്ധ​ഗി​രി​യി​ലെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തി​യെ​ങ്കി​ലും കെ​ട്ടി​ടം അ​ട​ക്ക​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ത്ത​ത് ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന രോ​ഗി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ കെ​ട്ടി​ടം ത​ക​ർ​ച്ചാ ഭീ​ഷ​ണി നേ​രി​ടു​ന്ന​തി​നാ​ൽ മാ​സ​ങ്ങ​ളാ​യി സ​മീ​പ​ത്തെ വൃ​ന്ദാ​വ​ൻ എ​ൽ​പി സ്കൂ​ളി​ലാ​ണ് ആ​രോ​ഗ്യ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ്കൂ​ളി​ലും പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണു​ള്ള​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​ർ 2019- 2020 വ​ർ​ഷ​ത്തി​ൽ ആ​ർ​ദ്രം മി​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് സു​ഗ​ന്ധ​ഗി​രി ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ 15 പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​യി ഉ​യ​ർ​ത്തി​യ​ത്. പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി മേ​ഖ​ല​യാ​യ സു​ഗ​ന്ധ​ഗി​രി പ്ലാ​ന്‍റേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​രോ​ഗ്യ​കേ​ന്ദ്രം ഏ​തു​നി​മി​ഷ​വും നി​ലം​പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ ഇ​വി​ടെ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്നു​ണ്ട്.

രോ​ഗ​നി​ർ​ണ​യ​ത്തി​ന് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ, ല​ബോ​റ​ട്ട​റി, ഫ​ർ​ണീ​ച്ച​ർ, ആം​ബു​ല​ൻ​സ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം പ​രി​മി​ത​മാ​ണ്. കെ​ട്ടി​ട​ത്തി​ന് അ​ര നൂ​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ണ്ട്. കെ​ട്ടി​ടം ചോ​ർ​ന്നൊ​ലി​ച്ച് ചു​മ​രു​ക​ൾ വീ​ണ്ടു​കീ​റി​യ നി​ല​യി​ലാ​ണ്. വൈ​ത്തി​രി പ​ഞ്ചാ​യ​ത്തി​ലെ ഏ​താ​നും കു​ടും​ബ​ങ്ങ​ളും സു​ഗ​ന്ധ​ഗി​രി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഡോ​ക്ട​ർ, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ, ഫീ​ൽ​ഡ് സ്റ്റാ​ഫ് അ​ട​ക്കം 25ഓ​ളം ജീ​വ​ന​ക്കാ​രു​ണ്ടാ​യി​രു​ന്നു ഇ​വി​ടെ. കോ​വി​ഡ് രോ​ഗ നി​ർ​ണ​യ​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തും പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

2020ൽ ​ജി​ല്ല ക​ള​ക്ട​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച സ​മ​യ​ത്ത് പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​താ​ണ്. എ​ന്നാ​ൽ ഇ​ത് ന​ട​പ്പാ​യി​ല്ല. ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും പ്ര​ശ്ന​ത്തി​ൽ നാ​ട്ടു​കാ​ർ നി​വേ​ദ​നം ന​ൽ​കു​ക​യും ചെ​യ്തു. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം വേ​ഗ​ത്തി​ൽ ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി ഉ​ട​ൻ സ്വീ​ക​രി​ക്കു​മെ​ന്നു എം​എ​ൽ​എ അ​റി​യി​ച്ചു.