383 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Monday, July 26, 2021 12:44 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 383 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 423 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി റേ​റ്റ് 10.04 ആ​ണ്. 382 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഒ​ന്പ​ത് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 73,967 ആ​യി. 68,726 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 4,552 പേ​രാ​ണ് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 3,384 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്.
മെ​ഗാ വാ​ക്സി​ൻ
ക്യാ​ന്പി​ന് തു​ട​ക്ക​മാ​യി
പു​ൽ​പ്പ​ള്ളി: കോ​വി​ഡ് ര​ഹി​ത മു​ള്ള​ൻ​കൊ​ല്ലി​ക്കാ​യി മെ​ഗാ വാ​ക്സി​ൻ ക്യാ​ന്പി​ന് തു​ട​ക്ക​മാ​യി. മു​ള്ള​ൻ​കൊ​ല്ലി, പാ​ടി​ച്ചി​റ, പെ​രി​ക്ക​ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്യാ​ന്പി​ൽ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്കാ​ണ് വാ​ക്സി​ൻ ന​ൽ​കി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ജ​യ​ൻ പ​റ​ഞ്ഞു.