ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ ന​ൽ​കി
Wednesday, July 28, 2021 12:26 AM IST
ക​ൽ​പ്പ​റ്റ: പ​ന​മ​രം എ​ട​ത്തി​ൽ പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​യി​ലെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ഇ. ​അ​ക്ഷ​യ് ജോ​യ്, ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​രും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് അ​ഞ്ച് മൊ​ബൈ​ൽ ഫോ​ണു​ക​ളും ബു​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള​ള പ​ഠ​ന സാ​മ​ഗ്രി​ക​ളും ന​ൽ​കി.
ജി​ല്ല​യി​ലെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് ഇ​ൻ​സ്റ്റ​ഗ്രം വ​യ​നാ​ട​ൻ വോ​ള​ണ്ടി​യേ​ർ​സ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 100 സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ ന​ൽ​കു​ന്ന ക്യാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഫോ​ണു​ക​ൾ കൈ​മാ​റി​യ​ത്.
ക​ള​ക്ടറേറ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ന​മ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് പാ​റ​ക്കാ​ല​യി​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ എ​ഡി​എം എ​ൻ.​ഐ. ഷാ​ജു പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ളാ​യ അ​ഭി​ഷേ​ക്, സി​റാ​ജ്, ഷി​യോ​ണ്, പ്ര​ണ​വ് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.