അ​ർ​ബ​ൻ ബാ​ങ്ക് നി​യ​മ​ന കോ​ഴ: സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മം പ​രി​ഹാ​സ്യ​മെ​ന്ന്
Wednesday, July 28, 2021 12:27 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​ർ​ബ​ൻ ബാ​ങ്കി​ലും കോ​ണ്‍​ഗ്ര​സ് ഭ​രി​ക്കു​ന്ന മ​റ്റ് സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ന​ട​ത്തി​യ കോ​ടി​ക​ളു​ടെ കോ​ഴ പു​റ​ത്ത് വ​ന്ന സം​ഭ​വ​ത്തി​ൽ സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി ര​ക്ഷ​പ്പെ​ടാ​നു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി​ന​യ​ന്‍റെ ശ്ര​മം പ​രി​ഹാ​സ്യ​മാ​ണെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ബ​ത്തേ​രി​യി​ൽ കോ​ണ്‍​ഗ്ര​സ് ഭ​രി​ക്കു​ന്ന സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ഴി​മ​തി ന​ട​ക്കു​ന്നു​വെ​ന്ന വി​വ​രം സി​പി​എം വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പേ വി​ളി​ച്ചു​പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണ്. അ​ർ​ബ​ൻ ബാ​ങ്കി​ൽ സി​പി​എ​മ്മി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ഒ​രു അം​ഗ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ലെ എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ കൂ​ടി സി​പി​എ​മ്മി​ലേ​ക്ക് വ​ന്ന​പ്പോ​ൾ അം​ഗസം​ഖ്യ ര​ണ്ടാ​യി.
നി​യ​മ​ന​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സു​കാ​ർ ന​ട​ത്തു​ന്ന അ​ഴി​മ​തി ഇ​പ്പോ​ഴാ​ണ് തെ​ളി​വ് സ​ഹി​തം പു​റ​ത്തു​വ​ന്ന​ത്. അ​ടു​ത്ത ഭ​ര​ണസ​മി​തി യോ​ഗ​ത്തി​ൽ ഇ​ട​തു​പ​ക്ഷ അം​ഗ​ങ്ങ​ൾ ഇ​തു​സം​ബ​ന്ധി​ച്ച നി​ല​പാ​ട് സ്വീ​ക​രി​ക്കും. അ​ർ​ബ​ൻ ബാ​ങ്കി​ൽ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ന്നു​വെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നാ​യ കെ.​ഇ. വി​ന​യ​ൻ ത​ന്നെ സ​മ്മ​തി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വയ്ക്ക​ണം.
സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സി​പി​എം നേ​താ​ക്ക​ളാ​യ ബേ​ബി വ​ർ​ഗീ​സ്, സു​രേ​ഷ് താ​ളൂ​ർ, പി.​ആ​ർ ജ​യ​പ്ര​കാ​ശ്, പി.​കെ രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.