കി​സാ​ൻ കോ​ണ്‍​ഗ്ര​സ് ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Wednesday, July 28, 2021 12:27 AM IST
പു​ൽ​പ്പ​ള്ളി: കൊ​ള​വ​ള്ളി പാ​ട​ത്ത് വ​നം​വ​കു​പ്പ് അ​ന​ധി​കൃ​ത​മാ​യി വേ​ലി കെ​ട്ടി തി​രി​ച്ച ഭൂ​മി ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ചുന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കി​സാ​ൻ കോ​ണ്‍​ഗ്ര​സ് പു​ൽ​പ്പ​ള്ളി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഒ​ന്നാം യു​പി​എ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന കേ​ന്ദ്ര വ​നാ​വ​കാ​ശ നി​യ​മപ്ര​കാ​രം ആ​ദി​വാ​സി​ക​ൾ കാ​ലാ​കാ​ല​മാ​യി കൈ​വ​ശം വ​യ്ക്കു​ക​യും കൃ​ഷി ചെ​യ്യു​ക​യും ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന ഭൂ​മി അ​വ​ർ​ക്ക് അ​ള​ന്നുതി​രി​ച്ച് കൊ​ടു​ക്കു​ന്ന​തി​നുപ​ക​രം പി​ടി​ച്ചെ​ടു​ത്ത​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ഈ ​ഭൂ​മി സംബന്ധിച്ച് ​അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധി​ച്ച് ജി​ല്ലാ ക​ള​ക്ട​റ​ട​ക്കം ഇ​ട​പെ​ട്ടു​കൊ​ണ്ട് ആ​ദി​വാ​സി​ക​ൾ​ക്ക് നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​നോ​ജ് ക​ള​പ്പു​ര അ​ധ്യ​ഷ​ത വ​ഹി​ച്ചു. കി​സാ​ൻ കോ​ണ്‍-​സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​ടി. തോ​മ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ദി​വാ​സി കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഇ.​എ. ശ​ങ്ക​ര​ൻ, സേ​വാ​ദ​ൾ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​കെ. രാ​ജ​ൻ, ഡി​കെ​ഡി​എ​ഫ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​ഡി. ത​ങ്ക​ൻ, ആ​ന്‍റ​ണി ചോ​ലി​ക്ക​ര, സി.​കെ. ജോ​ർ​ജ്, മാ​ത്യു ഉ​ണ്ണ്യാ​പ്പ​ള്ളി, ജ​യിം​സ് വ​ട​ക്കേ​ക്ക​ര, ജ​യിം​സ് മാ​പ്പ​നാ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.