കോ​വി​ഡ് കേ​സു​ക​ൾ കു​തി​ച്ചു​യ​രു​ന്നു; 685 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്
Thursday, July 29, 2021 1:22 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 685 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 441 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി റേ​റ്റ് 11.63 ആ​ണ്. 681 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. നാ​ല് ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 75456 ആ​യി. 69806 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 4646 പേ​രാ​ണ് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 3392 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്.
മൂ​പ്പൈ​നാ​ട് 78, പ​ടി​ഞ്ഞാ​റ​ത്ത​റ 58, പ​ന​മ​രം 44, മേ​പ്പാ​ടി 42, ത​രി​യോ​ട് 37, മാ​ന​ന്ത​വാ​ടി, നെ​ൻ​മേ​നി 35 വീ​തം, സു​ൽ​ത്താ​ൻ ബ​ത്തേ​രി 33, മീ​ന​ങ്ങാ​ടി 32, ഇ​ട​വ​ക, പൊ​ഴു​ത​ന 25 വീ​തം, ക​ണി​യാ​ന്പ​റ്റ 23, അ​ന്പ​ല​വ​യ​ൽ 22, തി​രു​നെ​ല്ലി 21, മു​ട്ടി​ൽ, പൂ​താ​ടി, ത​വി​ഞ്ഞാ​ൽ 20 വീ​തം, വെ​ള്ള​മു​ണ്ട 18, പു​ൽ​പ്പ​ള്ളി 16, കോ​ട്ട​ത്ത​റ 15, ക​ൽ​പ്പ​റ്റ 14, നൂ​ൽ​പ്പു​ഴ, വൈ​ത്തി​രി 13 വീ​തം, മു​ള്ള​ൻ​കൊ​ല്ലി 10, തൊ​ണ്ട​ർ​നാ​ട് ഏ​ഴ്, വെ​ങ്ങ​പ്പ​ള്ളി അ​ഞ്ച് ആ​ളു​ക​ൾ​ക്കു​മാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​ത​രസം​സ്ഥാ​ന​ത്തു​നി​ന്നും വ​ന്ന മൂ​ന്ന് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ​ക്കും ഒ​രു ബം​ഗാ​ൾ സ്വ​ദേ​ശി​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​ലാ​യി​രു​ന്ന 29 പേ​രും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന 412 പേ​രു​മാ​ണ് രോ​ഗം ഭേ​ദ​മാ​യി ഡി​സ്ചാ​ർ​ജ് ആ​യ​ത്. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ഇ​ന്ന​ലെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 1195 പേ​രാ​ണ്. 914 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 13556 പേ​ർ.