ഹോ​പ് പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു
Thursday, July 29, 2021 1:24 AM IST
ക​ൽ​പ്പ​റ്റ: പോ​ലീ​സ് ജ​ന​മൈ​ത്രി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ ഹോ​പ്പ് പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ജി​ല്ല​യി​ലെ വി​വി​ധ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് വി​ജ​യി​ച്ച​വ​രെ ആ​ദ​രി​ച്ചു. ക​ൽ​പ്പ​റ്റ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​എ​സ്പി അ​ജി​ത്കു​മാ​ർ മു​ഖ്യ​തി​ഥി​യാ​യി​രു​ന്നു. ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ് പ്ര​മോ​ദ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​ആ​ർ​സി ട്രെ​യ്ന​ർ ടി.​ജെ.​ജോ​സ​ഫ്, ഹോ​പ് ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ ഷാ​ജ​ൻ, ര​ക്ഷി​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​പ​ഠ​നം മു​ട​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ മു​ൻ​നി​ര​യി​ൽ കൊ​ണ്ടു​വ​രാ​ൻ എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും ന​ൽ​കാ​ൻ പോ​ലീ​സ് വ​കു​പ്പ് ത​യാ​റാ​ണെ​ന്നും അ​ജി​ത്കു​മാ​ർ പ​റ​ഞ്ഞു.
ഹോ​പ്പ് പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ വ​യ​നാ​ട് ജി​ല്ല​യി​ൽ വി​വി​ധ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് പ​രി​ശീ​ല​നം നേ​ടി​യ 114 വി​ദ്യാ​ർ​ഥി​ക​ളി​ൽ 87 വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​ത​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. അ​ഞ്ച് പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഡി ​പ്ല​സ് ഗ്രേ​ഡ് നേ​ടാ​ൻ ക​ഴി​യാ​തെ വ​ന്നി​ട്ടു​ള്ള​ത്.
22 കു​ട്ടി​ക​ൾ​ക്ക് പ​ല​കാ​ര​ണ​ങ്ങ​ളാ​ൽ പ​രീ​ക്ഷ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തെ വ​ന്നി​ട്ടു​ള്ള​തു​മാ​ണ്. ക​ൽ​പ്പ​റ്റ, ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി, കാ​ട്ടി​ക്കു​ളം, പ​ന​മ​രം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കി​യാ​ണ് കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ച്ച​ത്. ഇ​രു​പ​ത്തി​അ​ഞ്ചോ​ളം സ​ന്ന​ദ്ധ​രാ​യ അ​ധ്യാ​പ​ക​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടാ​ണ് ഈ ​പ​ദ്ധ​തി ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കി​യ​ത്. തു​ട​ർ​ന്നും പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ എ​ഴു​താ​തെ കൊ​ഴി​ഞ്ഞു പോ​യ കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി​യും സേ ​പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന​വ​ർ​ക്കും ഹോ​പ്പ് പ​ദ്ധ​തി​യി​ൽ ചേ​ർ​ന്ന് തു​ട​ർ​പ​ഠ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നു പോ​ലീ​സ് വ​യ​നാ​ട് ജി​ല്ല​യി​ൽ ത​യാ​റെ​ടു​പ്പു​ക​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞ​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ർ​വി​ന്ദ് സു​കു​മാ​ർ അ​റി​യി​ച്ചു.