ഭ​ക്തി​ഗാ​ന സി​ഡി​യു​ടെ അ​വ​കാ​ശ​വാ​ദം: ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​നര​ഹി​ത​മെ​ന്ന്
Friday, July 30, 2021 12:15 AM IST
ക​ൽ​പ്പ​റ്റ: 2017ൽ ​പു​റ​ത്തി​റ​ക്കി​യ ’അ​തു​ല്യ​നി​വേ​ദ്യം’ എ​ന്ന ഭ​ക്തി​ഗാ​ന സി​ഡി​യു​ടെ അ​വ​കാ​ശ​വാ​ദ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ ശി​വ​കു​മാ​ർ ക​ണി​ച്ചേ​രി​യു​ടെ കു​ടും​ബം ഉ​ന്ന​യി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് ശ്യാം ​വ​യ​നാ​ട്, വി​ഗേ​ഷ്, പ്ര​ദീ​ഷ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 2017 ലാ​ണ് ഹൃ​ദ​യ​പൂ​ർ​വം ജ​യ​റാ​മേ​ട്ട​ന് അ​തു​ല്യ നി​വേ​ദ്യം എ​ന്ന പേ​രി​ൽ ഓ​ഡി​യോ സി​ഡി പു​റ​ത്തി​റ​ക്കു​ന്ന​ത്. ഗാ​ന​ങ്ങ​ളു​ടെ ര​ച​നാ സ​മ​യ​ത്ത് ത​മി​ഴ് അ​റി​യാ​മാ​യി​രു​ന്ന മാ​ന​ന്ത​വാ​ടി ക​ഐ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ശി​വ​കു​മാ​ർ ക​ണി​ച്ചേ​രി​യെ സ​ഹാ​യി​യാ​യി കൂ​ട്ടി​യി​രു​ന്നു.
സി​ഡി പു​റ​ത്തി​റ​ക്കി ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ശി​വ​കു​മാ​ർ മ​ര​ണ​പ്പെ​ടു​ന്ന​ത്. ശി​വ​കു​മാ​റി​ന്‍റെ മ​ര​ണ​ശേ​ഷം അ​ദ്ദേ​ഹം ര​ചി​ച്ച അ​തു​ല്യ​നി​വേ​ദ്യം എ​ന്ന പേ​ര​ട​ക്കം ഭ​ക്തി​ഗാ​ന സി​ഡി​യി​ലെ എ​ട്ട് ഗാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സ്വ​ന്തം പേ​രി​ലാ​ക്കി ശ്യാം ​ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം ആ​രോ​പി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് മ​റ്റേ​തോ ത​ൽ​പ​ര ക​ക്ഷി​ക​ളു​ടെ പി​ൻ​ബ​ല​വും അ​വ​കാ​ശ വാ​ദ​മു​ന്ന​യി​ച്ച് ശ്ര​ദ്ധ നേ​ടാ​നു​ള്ള ശ്ര​മ​വു​മാ​ണെ​ന്ന് ശ്യാം ​പ​റ​ഞ്ഞു. അ​തു​ല്യ നി​വേ​ദ്യ​ത്തി​ന്‍റെ പൂ​ർ​ണ അ​വ​കാ​ശം ത​നി​ക്കാ​ണെ​ന്നും ഇ​തു​വ​ഴി നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി പ​ഠ​ന സൗ​ക​ര്യം ചെ​യ്തി​രു​ന്നെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
സേ ​പ​രീ​ക്ഷാ സെ​ന്‍റ​റി​ൽ മാ​റ്റം
ക​ൽ​പ്പ​റ്റ: ഓ​ഗ​സ്റ്റി​ൽ ന​ട​ക്കു​ന്ന എ​സ്എ​സ്എ​ൽ​സി സേ ​പ​രീ​ക്ഷാ സെ​ന്‍റ​ർ കേ​ന്ദ്രം മാ​ന​ന്ത​വാ​ടി ജി​വി​എ​ച്ച്എ​സ്എ​സി​ൽ നി​ന്നും ദ്വാ​ര​ക എ​സ്എ​ച്ച്എ​സ് സ്കൂ​ളി​ലേ​ക്ക് മാ​റ്റി​യ​താ​യി ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. മാ​ന​ന്ത​വാ​ടി ജി​വി​എ​ച്ച്എ​സ്എ​സ് കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​മാ​ക്കി​യ​തി​നാ​ലാ​ണ് പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ മാ​റ്റം.