മി​ഷ​ൻ​ലീ​ഗ് നി​വേ​ദ​നം ന​ൽ​കി
Friday, July 30, 2021 12:17 AM IST
മാ​ന​ന്ത​വാ​ടി: ക്രി​സ്ത്യ​ൻ ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ളെ പ​റ്റി പ​ഠി​ച്ചു റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ നി​യോ​ഗി​ച്ചി​ട്ടു​ള്ള ജ​സ്റ്റി​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ മു​ന്പാ​കെ ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് മാ​ന​ന്ത​വാ​ടി രൂ​പ​ത സ​മി​തി സ​മ​ഗ്ര​മാ​യ നി​വേ​ദ​നം ന​ൽ​കു​ക​യും കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​സ്റ്റി​സ് ജെ. ​ബെ​ഞ്ച​മി​ൻ കോ​ശി​ക്ക് നേ​രി​ട്ട് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ജു ഐ​ക്ക​ര​ക്കാ​നാ​യി​ൽ, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് മു​തു​പ്ലാ​ക്ക​ൽ, സെ​ക്ര​ട്ട​റി സ​ജീ​ഷ് എ​ട​ത്ത​ട്ടേ​ൽ, ജ​ന​റ​ൽ ഓ​ർ​ഗ​നൈ​സ​ർ ത​ങ്ക​ച്ച​ൻ മാ​പ്പി​ള​ക്കു​ന്നേ​ൽ, സം​സ്ഥാ​ന മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം ബി​നീ​ഷ് തു​ന്പി​യാം​കു​ഴി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​വേ​ദ​നം ന​ൽ​കി.