അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ ക​ർ​ണാ​ട​ക മ​ദ്യം സു​ല​ഭം: ന​ട​പ​ടി​യെ​ടു​ക്കാ​നാ​കാ​തെ അ​ധി​കൃ​ത​ർ
Saturday, July 31, 2021 2:15 AM IST
കാ​ട്ടി​ക്കു​ളം: കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളാ​യ അ​പ്പ​പ്പാ​റ, ചേ​കാ​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ർ​ണാ​ട​ക മ​ദ്യ​മൊ​ഴു​കു​ന്നു. ചേ​കാ​ടി, അ​റ്റാ​ത്ത്കു​ന്ന്, വാ​ഗേ​രി, അ​പ്പ​പ്പാ​റ, തോ​ൽ​പെ​ട്ടി, വെ​ള്ള​റ എ​ന്നീ കോ​ള​നി കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക​ർ​ണാ​ട​ക മ​ദ്യം വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ലോ​ക്ഡൗ​ണി​ൽ ആ​രം​ഭി​ച്ച മ​ദ്യ​വി​ൽ​പ​ന ഇ​പ്പോ​ഴും ന​ട​ക്കു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​ട​യ്ക്ക് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്താ​റു​ണ്ടെ​ങ്കി​ലും കാ​പ്പി​ത്തോ​ട്ട​ങ്ങ​ളാ​യ​തി​നാ​ൽ വി​ൽ​പ​ന​ക്കാ​രെ പി​ടി​കൂ​ടാ​നാ​കു​ന്നി​ല്ല.
സം​സ്ഥാ​നാ​തി​ർ​ത്തി ക​ട​ന്നാ​ൽ മ​ദ്യം സു​ല​ഭ​മാ​യ​തി​നാ​ൽ വ​ന​ത്തി​ലൂ​ടെ​യു​ള്ള ന​ട​വ​ഴി​ക​ളാ​ണ് മ​ദ്യം ക​ട​ത്തു​ന്ന​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 180 മി​ല്ലി ക​ർ​ണാ​ട​ക മ​ദ്യ​ത്തി​ന് 250 മു​ത​ൽ 300 രൂ​പ​വ​രെ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ബീ​വ​റേ​ജി​ൽ നി​ന്നും വാ​ങ്ങു​ന്ന മ​ദ്യം അ​ര ലി​റ്റ​റി​ന് 650 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ​ന കോ​ള​നി​ക​ളി​ലെ സ​മാ​ധാ​ന ജീ​വി​ത​ത്തി​ന് ത​ട​സ​മാ​കു​മെ​ന്ന് കോ​ള​നി​ക്കാ​ർ പ​റ​യു​ന്നു.