ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ
Saturday, July 31, 2021 2:15 AM IST
ക​ൽ​പ്പ​റ്റ: സുൽത്താൻ ബത്തേരി സ​ർ​വ​ജ​ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി തു​ല്യ​ത പ​രീ​ക്ഷ എ​ഴു​തി പു​റ​ത്തി​റ​ക്കി​യ പ​ഠി​താ​ക്ക​ൾക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ. ത​ങ്ങ​ളു​ടെ ചോ​ദ്യ​പേ​പ്പ​ർ വാ​ങ്ങി പ​രീ​ക്ഷാ വി​ശേ​ഷ​ങ്ങ​ൾ അ​റി​യാ​ൻ ബ​ത്തേ​രി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ഷ് മു​ന്പി​ൽ നി​ൽ​ക്കു​ന്നു. ചെ​യ​ർ​മാ​ൻ ചോ​ദി​ച്ച​പ്പോ​ൾ ത​ങ്ങ​ൾ​ക്ക് ഡി​ഗ്രി പ​ഠി​ക്ക​ണ​മെ​ന്നും സാ​ക്ഷ​ര​താ​മി​ഷ​ൻ ത​ന്നെ അ​തൊ​രു​ക്കി ത​ര​ണ​മെ​ന്നും പ​ഠി​താ​ക്ക​ൾ​ക്ക് നി​ർ​ബ​ന്ധം. ഒ​ടു​വി​ൽ സ​ർ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ട​ർ പ​ഠ​ന​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കാ​മെ​ന്ന് ചെ​യ​ർ​മാ​ൻ ഉ​റ​പ്പ് കൊ​ടു​ത്തു.
കോ​വി​ഡ് രോ​ഗി​ക​ളാ​യ പ​രീ​ക്ഷാ​ർ​ഥി​ക​ളേ​യും ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​രെ കാ​ണാ​നും ആ​ത്മ​വി​ശ്വാ​സം പ​ക​രാ​നു​മാ​ണ് മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എ​ത്തി​യ​ത്. പ​രീ​ക്ഷാ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച് ചെ​യ​ർ​മാ​നൊ​പ്പം സെ​ൽ​ഫി എ​ടു​ത്താ​ണ് പ​ഠി​താ​ക്ക​ൾ പി​രി​ഞ്ഞ​ത്. കോ​വി​ഡ് കാ​ല​ത്തും ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ലൂ​ടെ പൊ​തു പ​രീ​ക്ഷ എ​ഴു​ത്തി​യ​വ​രി​ൽ പ്രാ​യ​മാ​യ​വ​രും കൈ​ക്കു​ഞ്ഞു​ങ്ങ​ളു​ള്ള​വ​രും ഗ​ർ​ഭി​ണി​ക​ളും വി​വി​ധ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​മു​ണ്ട്.
കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​വ​ർ​ക്കും പ്ര​ത്യേ​ക ഹാ​ളി​ൽ പ​രീ​ക്ഷ എ​ഴു​താ​ൻ അ​വ​സ​രം ഒ​രു​ക്കി​യി​രു​ന്നു. സാ​ക്ഷ​ര​താ​മി​ഷ​ൻ ജി​ല്ലാ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ സ്വ​യ നാ​സ​ർ, സ​ർ​വ​ജ​ന​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി.​എ. അ​ബ്ദു​ൾ നാ​സ​ർ, പ്രേ​ര​ക്മാ​രാ​യ വ​ത്സ ത​ങ്ക​ച്ച​ൻ, ഷി​ൻ​സി എ​ന്നി​വ​രും ചെ​യ​ർ​മാ​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.