കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ഹാ​ജ​രാ​ക​ണം
Saturday, July 31, 2021 2:17 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ക്കു​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സ​ർ​ക്കാ​ർ വ​കു​പ്പ്, അ​ർ​ധ സ​ർ​ക്കാ​ർ ക​ന്പ​നി എ​ന്നി​വ​യി​ലെ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.
ഓ​ഫീ​സു​ക​ളി​ൽ ഹാ​ജാ​രാ​കാ​ൻ സാ​ധി​ക്കാ​ത്ത സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ, ക​ന്പ​നി തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ തൊ​ട്ട​ടു​ത്ത പ്ര​വ​ർ​ത്തി ദി​വ​സം രാ​വി​ലെ 11 ന് ​ത​ങ്ങ​ൾ താ​മ​സി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി മു​ന്പാ​കെ ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദേ​ശം. ഇ​വ​രെ ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ കോ​വി​ഡ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കും. അ​വ​ശ്യ സ​ർ​വീ​സ് മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ജീ​വ​ന​ക്കാ​ർ ഒ​ഴി​കെ​യു​ള്ള​വ​രാ​ണ് ഇ​ത്ത​ര​ത്തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ത്.
ഗ​ർ​ഭി​ണി​ക​ൾ, ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​വ​ർ, ര​ണ്ട് വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള കു​ഞ്ഞു​ങ്ങ​ൾ ഉ​ള്ള​വ​ർ എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ കാ​റ്റ​ഗ​റി​യി​ലു​ള്ള ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണ്. സി, ​ഡി കാ​റ്റ​ഗ​റി​ക​ളി​ൽ നി​ന്നും ഇ​ത്ത​ര​ത്തി​ൽ ജോ​ലി​ക്കാ​യി യാ​ത്ര ചെ​യ്യു​ന്ന സ​ർ​ക്കാ​ർ ഉ​ദ്യേ​ഗ​സ്ഥ​രെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​യാ​ൻ പാ​ടി​ല്ല.
വ​കു​പ്പ് ത​ല​വ​ൻ​മാ​ർ ത​ങ്ങ​ളു​ടെ കീ​ഴി​ലു​ള്ള​തും ഓ​ഫീ​സ് ജോ​ലി​ക്ക് നി​യോ​ഗി​ക്കാ​ത്ത​തു​മാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ത​ത് ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സെ​ക്ര​ട്ട​റി​മാ​രു​ടെ മു​ന്പാ​കെ ജോ​ലി​ക്ക് ഹാ​ജ​രാ​യി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം.
ഇ​തു സം​ബ​ന്ധി​ച്ച വി​വ​രം ഇ​മെ​യി​ൽ മു​ഖാ​ന്തി​രം ജി​ല്ലാ അ​ടി​യ​ന്ത​ര കാ​ര്യ നി​ർ​വ​ഹ​ണ കേ​ന്ദ്ര​ത്തി​ൽ അ​റി​യി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. ഉ​ത്ത​ര​വ് പാ​ലി​ക്കാ​ത്ത​വ​രെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ൻ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി മു​ന്പാ​കെ അ​റി​യി​ക്കാ​നും ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ നി​ല​വി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കു​ന്ന​ത്.