ടാ​ബു​ക​ളും ഫോ​ണു​ക​ളും കൈ​മാ​റി
Saturday, July 31, 2021 2:17 AM IST
ക​ല്ലോ​ടി: ക​ല്ലോ​ടി സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ളി​ലെ പി​ടി​എ​യും അ​ധ്യാ​പ​ക​രും പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും വി​ദ്യാ​ല​യ​ത്തി​ൽ നി​ന്നും വി​ര​മി​ച്ച അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​ന് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്ന നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ശേ​ഖ​രി​ച്ച പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി.
പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സ​ജി ജോ​ണ്‍ ഉ​പ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ൽ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്ന 20 കു​ട്ടി​ക​ൾ​ക്കാ​ണ് ടാ​ബു​ക​ളും ഫോ​ണു​ക​ളും വാ​ങ്ങി ന​ൽ​കു​ന്ന​ത്. പ്ര​ധാ​ന​ധ്യാ​പ​ക​നും അ​ധ്യാ​പ​ക പി​ടി​എ പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് വീ​ടു​ക​ളി​ലെ​ത്തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റാ​നാ​ണ് തീ​രു​മാ​നം.
പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ഒ​ഴു​ക​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ബി ആ​ശാ​രി​യോ​ട്ട്, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് സൗ​മ്യ രാ​ജേ​ഷ്, സീ​നി​യ​ർ അ​ധ്യാ​പി​ക കാ​ത​റീ​ൻ സി. ​തോ​മ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.