വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തി
Sunday, August 1, 2021 12:43 AM IST
മാ​ന​ന്ത​വാ​ടി: സെ​ന്‍റ് ജോ​സ​ഫ് മി​ഷ​ൻ ആ​ശു​പ​ത്രി​യു​ടെ​യും തൃ​ശി​ലേ​രി സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​ക​യു​ടെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തി. 18 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കു​ള്ള ആ​ദ്യ​ഡോ​സ് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പാ​ണ് തൃ​ശി​ലേ​രി സെ​ന്‍റ ്ജോ​ർ​ജ് ദേ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ച്ച് ന​ട​ത്തി​യ​ത്. ക്യാ​ന്പി​ൽ​വ​ച്ച് 500 പേ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ച്ച ക്യാ​ന്പ് വൈ​കി​ട്ട് നാ​ലി​ന് സ​മാ​പി​ച്ചു. ക്യാ​ന്പി​ന് ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​വി. ആ​ന​ന്ദ്, സെ​ന്‍റ് ജോ​സ​ഫ് മി​ഷ​ൻ ആ​ശു​പ​ത്രി മാ​നേ​ജ​ർ ഫാ.​മ​നോ​ജ് ക​വ​ല​ക്കാ​ട​ൻ, ഫാ.​സി​ജോ എ​ട​ക്കു​ടി​യി​ൽ, ഫാ.​ജോ​മേ​ഷ് തേ​ക്കി​ല​ക്കാ​ട്ടി​ൽ, ആ​ശ​വ​ർ​ക്ക​ർ​മാ​രാ​യ ബീ​ന, അ​ർ​ച്ചി​ത, എ​ൽ​സി ജെ​യിം​സ്, സെ​ന്‍റ് ജോ​സ​ഫ് മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ ന​ഴ്സു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.