ക്വാ​റ​ന്‍റൈ​ൻ ലം​ഘ​നം; പ​ഞ്ചാ​യ​ത്ത് അംഗ​ത്തി​നെ​തി​രേ കേ​സെ​ടു​ത്തു
Monday, August 2, 2021 12:41 AM IST
ത​ല​പ്പു​ഴ: ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച​താ​യു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് അം​ഗം ലൈ​ജി തോ​മ​സി​നെ​തി​രേ ത​ല​പ്പു​ഴ പോ​ലീ​സ് കേ​ര​ള പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു.
ഇ​വ​രു​ടെ വീ​ട്ടി​ലെ അം​ഗം കോ​വി​ഡ് രോ​ഗ​ബാ​ധി​ത​യാ​യി​ട്ടും പ​ഞ്ചാ​യ​ത്തം​ഗം പു​റ​ത്തി​റ​ങ്ങി ന​ട​ന്ന​തി​നാ​ണ് കേ​സ് എ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ രോ​ഗ ബാ​ധി​ത​യാ​യ വ്യ​ക്തി ബാ​ത്ത് റൂം ​അ​റ്റാ​ച്ച്ഡ് മു​റി​യി​ൽ ത​ന്നെ ക​ഴി​ഞ്ഞു​വ​രി​ക​യാ​ണെ​ന്നും രോ​ഗി​യു​മാ​യി യാ​തൊ​രു​വി​ധ സ​ന്പ​ർ​ക്ക​വും ത​നി​ക്കി​ല്ലെ​ന്നും ലൈ​ജി പ​റ​ഞ്ഞു.