വ​യ​നാ​ട്ടി​ൽ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി മൃ​ഗാ​ശു​പ​ത്രി വ​രു​ന്നു
Wednesday, August 4, 2021 12:46 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള വൈ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ല വ​യ​നാ​ട്ടി​ൽ മ​ൾ​ട്ടി സ്പ​ഷാ​ലി​റ്റി മൃ​ഗാ​ശു​പ​ത്രി തു​ട​ങ്ങു​ന്നു. സ​ർ​വ​ക​ലാ​ശാ​ല ഭ​ര​ണ​സ​മി​തി​യും മാ​നേ​ജ്മെ​ന്‍റ് കൗ​ണ്‍​സി​ലും ക​ഴി​ഞ്ഞ ദി​വ​സം അം​ഗീ​ക​രി​ച്ച ബ​ജ​റ്റി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം.
192.91 കോ​ടി രൂ​പ വ​ര​വും 253.55 കോ​ടി രൂ​പ ചെ​ല​വും ക​ണ​ക്കാ​ക്കു​ന്ന​താ​ണ് ബ​ജ​റ്റ്. ജി​ല്ല​യി​ലെ​യും സ​മീ​പ ജി​ല്ല​ക​ളി​ലെ​യും ക​ർ​ഷ​ക​ർ​ക്കു എ​ളു​പ്പം എ​ത്തി​പ്പെ​ടാ​വു​ന്ന​വി​ധം മ​ധ്യ​വ​യ​നാ​ട്ടി​ലാ​യി​രി​ക്കും മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി. സ്ഥാ​പ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നു ന​ബാ​ർ​ഡി​ന്‍റെ ഗ്രാ​മീ​ണ അ​ടി​സ്ഥാ​ന വി​ക​സ​ന നി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു 50.26 കോ​ടി രൂ​പ ചെ​ല​വു​വ​രു​ന്ന പ​ദ്ധ​തി നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് അ​ഡ്വ​ക്ക​സി റി​സ​ർ​ച്ച് ആ​ൻ​ഡ് ട്രെ​യി​നിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​എ​ൻ​ഡി​പി സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന ഗ്രീ​ൻ റി​ക്ക​വ​റി പാ​ത്ത്‌​വേ ഫോ​ർ ഇ​ന്ത്യ-​ട്രാ​ൻ​സി​ഷ​നിം​ഗ് ടു​വേ​ഡ്സ് ഗ്രീ​ൻ ആ​ൻ​ഡ് റ​സി​ല്ലി​യ​ന്‍റ് കോ​വി​ഡ്-19 റി​ക്ക​വ​റി​യാ​ണ് ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ മ​റ്റൊ​രു പ്ര​ധാ​ന പ​ദ്ധ​തി.
മൃ​ഗ​ങ്ങ​ളി​ൽ​നി​ന്നു ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ആ​ഹാ​ര​പ​ദാ​ർ​ഥ​ങ്ങ​ളി​ലെ കീ​ട​നാ​ശി​നി, ആ​ന്‍റി​ബ​യോ​ട്ടി​ക് എ​ന്നി​വ​യു​ടെ അ​വ​ശി​ഷ്ട​ത്തെ​ക്കു​റി​ച്ചു പ​ഠി​ക്കു​ന്ന​തി​നു​ള്ള ഗ​വേ​ഷ​ണ​കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​നു ബ​ജ​റ്റി​ൽ 1,263 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. പ​ഠ​ന-​പ​രി​ശീ​ല​ന കേ​ന്ദ്ര​വും ല​ബോ​റ​ട്ട​റി​യും നി​ർ​മി​ക്കു​ന്ന​തി​നു തു​ക വി​നി​യോ​ഗി​ക്കും. താ​റാ​വു​ക​ളി​ലെ റൈ​മ​റ​ല്ലോ​സി​സ് രോ​ഗ പ്ര​തി​രോ​ധ​ത്തി​നു വി​ക​സി​പ്പി​ച്ച വാ​ക്സി​ന്‍റെ നി​ർ​മാ​ണ​ത്തി​നു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ സം​സ്ഥാ​ന മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​നു കൈ​മാ​റും. ഈ ​വി​ഷ​യ​ത്തി​ൽ അ​നു​ബ​ന്ധ ഗ​വേ​ഷ​ണ​ത്തി​നു​ള്ള സ​ഹാ​യ​ധ​ന​ത്തി​നു ന​ബാ​ർ​ഡി​നു അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്.
സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ല​വി​ലു​ള്ള ആ​ധു​നി​ക അ​റ​വു​ശാ​ല​യു​ടെ ഐ​എ​സ്ഒ 22,000 സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ഈ ​വ​ർ​ഷം നേ​ടു​ന്ന​തി​നു ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കും. ഗ്ലോ​ബ​ർ ഫാം ​പ്ലാ​റ്റ്ഫോ​മി​ൽ ഉ​ൾ​പ്പെ​ട്ട തി​രു​വി​ഴാം​കു​ന്ന് ക​ന്നു​കാ​ലി ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ ഇ​ൻ​സ്ട്രു​മെ​ന്‍റ​ഡ് ഫാം ​പ്ലാ​റ്റ്ഫോം ഉ​പ​ക​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു സു​സ്ഥി​ര ക​ന്നു​കാ​ലി വ​ള​ർ​ത്ത​ൽ വി​ല​യി​രു​ന്ന​തി​നു സം​വി​ധാ​നം വി​ക​സി​പ്പി​ക്കും. അ​ന്താ​രാ​ഷ്ട്ര ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളു​മാ​യു​ള്ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബ​ന്ധം വി​പു​ല​മാ​ക്കും. ഇ​തു മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യു​ടെ ശ​ക്തീ​ക​ര​ണ​ത്തി​നു​ള്ള സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ൽ ഗ​വേ​ഷ​ക​രെ സ​ഹാ​യി​ക്കു​മെ​ന്നു ബ​ജ​റ്റി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു.
പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജി​ൽ ആ​ർ​ടി​പി​സി​ആ​ർ ലാ​ബ് സ​ജ്ജീ​ക​രി​ച്ച​തും മ​ണ്ണു​ത്തി കാ​ന്പ​സി​ൽ അ​ക്ക​ഡേ​മി​ക് സ്റ്റാ​ഫ് കോ​ള​ജ് കെ​ട്ടി​ടം, ഹ്യൂ​മ​ൻ റി​സോ​ഴ്സ് സെ​ന്‍റ​ർ, മീ​റ്റ് ടെ​ക്നോ​ള​ജി യൂ​ണി​റ്റ് എ​ന്നി​വ ഉ​ദ്ഘാ​ട​നം ചെ​യ്ത​തും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ധാ​ന നേ​ട്ട​ങ്ങ​ളാ​യാ​ണ് സ​ർ​വ​ക​ലാ​ശാ​ല ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

പൂ​ക്കോ​ട് കാ​ന്പ​സി​ലു​ള്ള വ​ന്യ​ജീ​വി പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ല ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​ന​മാ​ണ് മ​റ്റൊ​രു മു​ഖ്യ​നേ​ട്ടം. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി​ക്കും വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കും വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. മ​ണ്ണു​ത്തി കോ​ള​ജ് ഓ​ഫ് ഡ​യ​റി സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​ക്കു ഓ​ൾ ഇ​ന്ത്യ കൗ​ണ്‍​സി​ൽ ഫോ​ർ ടെ​ക്നി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ച​തും പോ​യ​വ​ർ​ഷ​ത്തെ നേ​ട്ട​ങ്ങ​ളി​ലൊ​ന്നാ​ണ്.