ആ​ദി​വാ​സി​മേ​ഖ​ല​യി​ലെ ഫ​ണ്ട് വി​നി​യോ​ഗം പ​ഠ​ന​വി​ധേ​യ​മാ​ക്കും: സു​രേ​ഷ് ഗോ​പി എം​പി
Saturday, September 11, 2021 1:05 AM IST
മാ​ന​ന്ത​വാ​ടി: ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ട​ത്തി വ​രു​ന്ന ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് പാ​ർ​ട്ടി സം​വി​ധ​ന​മു​പ​യോ​ഗി​ച്ച് വി​ശ​ദ​മാ​യി പ​ഠി​ച്ച് കേ​ന്ദ്ര പ​ട്ടി​ക​ജാ​തി പ​ട്ടി​ക വ​ർ​ഗ ക്ഷേ​മ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി മു​ന്പാ​കെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്ന് സു​രേ​ഷ്ഗോ​പി എം​പി പ​റ​ഞ്ഞു. തൊ​ണ്ട​ർ​നാ​ട് കു​ഞ്ഞോം ചു​രു​ളി​യി​ൽ എം​പി ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി പു​തു​താ​യി നി​ർ​മി​ച്ച റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എം​പി യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന​ഫ​ണ്ടി​ൽ നി​ന്നും 45 ല​ക്ഷം രൂ​പാ വി​നി​യോ​ഗി​ച്ചാ​ണ് റോ​ഡ് നി​ർ​മാ​ണം ന​ട​ത്തി​യ​ത്. 410 മീ​റ്റ​ർ ദൂ​രം കോ​ണ്‍​ക്രീ​റ്റ് ചെ​യ്താ​ണ് ചു​രു​ളി​യി​ലേ​ക്കു​ള്ള റോ​ഡ് യാ​ഥാ​ർ​ത്ഥ്യ​മാ​ക്കി​യ​ത്. ച​ങ്ങി​ൽ ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി ശ​ങ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡം​ഗം പ്രീ​താ​രാ​മ​ൻ, ഗ​ണേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 25 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് ന​ൽ​കി​യ കൊ​റോ​ണ പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​വും സു​രേ​ഷ് ഗോ​പി നി​ർ​വ​ഹി​ച്ചു. വെ​ന്‍റി​ലേ​റ്റ​റും അ​നു​ബ​ന്ധ ഉ​പ​കാ​ര​ണ​ങ്ങ​ളു​മാ​ണ് എം​പി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ​ജ്ജ​മാ​ക്കി​യ​ത്.