പോ​ത്തു​കു​ട്ടി വി​ത​ര​ണം: പൂ​ർ​ണ വ​ള​ർ​ച്ച​യെ​ത്തി​യ​വ​യെ തി​രി​ച്ചെ​ടു​ത്തു
Friday, September 17, 2021 8:22 AM IST
ക​ൽ​പ്പ​റ്റ: ബ്ര​ഹ്മ​ഗി​രി മൃ​ഗ​സം​ര​ക്ഷ​ണ ഡി​വി​ഷ​നു കീ​ഴി​ൽ ബ്ര​ഹ്മ​ഗി​രി ഫാ​ർ​മേ​ഴ്സ് സൊ​സൈ​റ്റി വ​ഴി ക​ർ​ഷ​ക​ന് വി​ത​ര​ണം ചെ​യ്ത പോ​ത്തു​കു​ട്ടി​യെ പൂ​ർ​ണ വ​ള​ർ​ച്ച എ​ത്തി​യ​തോ​ടെ ബ്ര​ഹ്മ​ഗി​രി തി​രി​കെ വാ​ങ്ങി. തൃ​ശി​ലേ​രി സ്വ​ദേ​ശി​യാ​യ കെ.​സി. ബേ​ബി 13 മാ​സം മു​ന്പാ​ണ് ബ്ര​ഹ്മ​ഗി​രി​യി​ൽ നി​ന്നും മൂ​ന്ന് പോ​ത്ത് കു​ട്ടി​ക​ളെ വാ​ങ്ങി​യ​ത്. കി​ലോ​ഗ്രാ​മി​ന് 110 രൂ​പ നി​ര​ക്കി​ൽ 118 കി​ലോ​ഗ്രാം തൂ​ക്ക​മു​ള്ള പോ​ത്ത് കു​ട്ടി​യെ​യാ​ണ് വാ​ങ്ങി​യ​ത്. പൂ​ർ​ണ വ​ള​ർ​ച്ച​യെ​ത്തി​യ പോ​ത്തി​ന് 476 കി​ലോ​ഗ്രാം തൂ​ക്ക​മു​ണ്ട്. കി​ലോ​ഗ്രാ​മി​ന് വി​റ്റ അ​തേ തു​ക​യ്ക്കാ​ണ് ബ്ര​ഹ്മ​ഗി​രി പോ​ത്തി​നെ തി​രി​കെ വാ​ങ്ങി​യ​ത്.

ഒ​രു വ​ർ​ഷം കൊ​ണ്ട് ഒ​രു പോ​ത്തി​ൽ നി​ന്നും ക​ർ​ഷ​ക​ന് 39,380 രൂ​പ​യാ​ണ് അ​ധി​ക വ​രു​മാ​നം ല​ഭി​ച്ച​ത്. 2800 പോ​ത്ത് കു​ട്ടി​ക​ളെ ഇ​തു​വ​രെ ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്തു. പോ​ത്തു കു​ട്ടി​ക​ളെ വ​ള​ർ​ത്തി പൂ​ർ​ണ വ​ള​ർ​ച്ച എ​ത്തു​ന്പോ​ൾ പൊ​തു വി​പ​ണി​യി​ൽ ല​ഭി​ക്കു​ന്ന അ​തേ തു​ക​യ്ക്കാ​ണ് ബ്ര​ഹ്മ​ഗി​രി തി​രി​കെ വാ​ങ്ങു​ന്ന​ത്. വി​ത​ര​ണം ചെ​യ്യു​ന്ന​തി​ൽ ഭൂ​രി​ഭാ​ഗം ഉ​രു​ക്ക​ളും ബ്ര​ഹ്മ​ഗി​രി​യെ ക​ർ​ഷ​ക​ർ തി​രി​കെ ഏ​ൽ​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന​തി​ന​നു​സ​രി​ച്ചാ​ണ് നി​ല​വി​ൽ ക​ർ​ഷ​ക​ന് പോ​ത്ത്കു​ട്ടി​ക​ളെ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഫോ​ണ്‍: 9744927667, 9567773917.