ഇ​ന്പി​ച്ചി​ബാ​വ ഭ​വ​ന പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി: ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാം
Friday, September 17, 2021 8:23 AM IST
ക​ൽ​പ്പ​റ്റ: ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പ് മു​സ്‌​ലിം, ക്രി​സ്ത്യ​ൻ, ബു​ദ്ധ, സി​ഖ്, പാ​ഴ്സി, ജൈ​ൻ ന്യൂ​ന​പ​ക്ഷ മ​ത​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന വി​ധ​വ​ക​ൾ, വി​വാ​ഹ ബ​ന്ധം വേ​ർ​പെ​ട്ട​വ​ർ, ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​വ​ർ എ​ന്നി​വ​ർ​ക്ക് ഇ​ന്പി​ച്ചി ബാ​വ ഭ​വ​ന പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ൽ ധ​ന​സ​ഹാ​യം ന​ൽ​കു​ന്നു. വീ​ടു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി വാ​സ​യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് അ​ന്പ​തി​നാ​യി​രം രൂ​പ​യാ​ണ് സ​ഹാ​യ​ധ​ന​മാ​യി ന​ൽ​കു​ക. ഇ​ത് തി​രി​ച്ച് അ​ട​ക്കേ​ണ്ട​തി​ല്ല.
അ​പേ​ക്ഷ​ക​യു​ടെ സ്വ​ന്തം/​പ​ങ്കാ​ളി​യു​ടെ പേ​രി​ലു​ള​ള വീ​ടി​ന്‍റെ പ​ര​മാ​വ​ധി വി​സ്തീ​ർ​ണം 1200 ച​തു​ര​ശ്ര​യ​ടി ക​വി​യ​രു​ത്. അ​പേ​ക്ഷ​ക കു​ടും​ബ​ത്തി​ലെ ഏ​ക വ​രു​മാ​ന​ദാ​യ​ക​യാ​യി​രി​ക്ക​ണം. ബി​പി​എ​ൽ കു​ടും​ബം, അ​പേ​ക്ഷ​ക​യ്ക്കോ അ​വ​രു​ടെ മ​ക്ക​ൾ​ക്കോ ശാ​രീ​രി​ക, മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ, പെ​ണ്‍​കു​ട്ടി​ക​ൾ മാ​ത്ര​മു​ള​ള അ​പേ​ക്ഷ​ക എ​ന്നി​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ല​ഭി​ക്കും. വീ​ടി​ന്‍റെ വി​സ്തീ​ർ​ണം 1200 ച​തു​ര​ശ്ര അ​ടി​യി​ൽ കു​റ​വാ​ണെ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തി​ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ/ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ/ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ എ​ന്നി​വ​രി​ൽ ആ​രു​ടെ​യെ​ങ്കി​ലും സാ​ക്ഷ്യ​പ​ത്രം മ​തി.
മ​റ്റു വ​കു​പ്പു​ക​ളി​ൽ നി​ന്നോ സ​മാ​ന ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നോ അ​പേ​ക്ഷ​ക​യ്ക്ക് ഭ​വ​ന പു​ന​രു​ദ്ധാ​ര​ണ​ത്തി​നും 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഭ​വ​ന നി​ർ​മാ​ണ​ത്തി​നും അ​നു​കൂ​ല്യം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ബ​ന്ധ​പ്പെ​ട്ട വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ/ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി/ ബ​ന്ധ​പ്പെ​ട്ട മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രി​ൽ ആ​രു​ടെ​യെ​ങ്കി​ലും പ​ക്ക​ൽ നി​ന്ന് വാ​ങ്ങി ഹാ​ജ​രാ​ക്കി​യാ​ൽ മ​തി.
സ​ർ​ക്കാ​ർ/ അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്ഥി​ര വ​രു​മാ​നം ല​ഭി​ക്കു​ന്ന മ​ക്ക​ളു​ള്ള വി​ധ​വ​ക​ൾ, സ​ർ​ക്കാ​രി​ൽ നി​ന്നോ ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നോ ഇ​തി​ന് മു​ന്പ് 10 വ​ർ​ഷ​ത്തി​നു​ള​ളി​ൽ ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് സ​ഹാ​യം ല​ഭി​ച്ച​വ​ർ എ​ന്നി​വ​ർ വീ​ണ്ടും അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. വ​കു​പ്പ് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ അ​പേ​ക്ഷാ​ഫോ​റം മു​ഖേ​ന​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. 2021- 22 വ​ർ​ഷം ഭൂ​മി​യു​ടെ ക​രം അ​ട​ച്ച ര​സീ​ത്, റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ്, ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ല​ഭി​ച്ച സ്ഥി​ര താ​മ​സ സ​ർ​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി​യ രേ​ഖ​ക​ൾ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം.
ക​ള​ക്ട​റേ​റ്റി​ലെ ന്യൂ​ന​പ​ക്ഷ ക്ഷേ​മ സെ​ല്ലി​ൽ നേ​രി​ട്ടും ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (ജ​ന​റ​ൽ), ജി​ല്ലാ ന്യൂ​ന​പ​ക്ഷ ക്ഷേ​മ സെ​ക്ഷ​ൻ, ക​ള​ക്ട​റേ​റ്റ് എ​ന്ന വി​ലാ​സ​ത്തി​ൽ ത​പാ​ൽ വ​ഴി​യും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ ഫോ​റം www.minoritywelfare.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ ക​ള​ക്ട​റേ​റ്റി​ൽ 30 വ​രെ സ്വീ​ക​രി​ക്കും.