കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം ഇ​നി മു​ത​ൽ ബാ​ങ്ക് വ​ഴി​മാ​ത്രം
Friday, September 17, 2021 8:23 AM IST
മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന​ത്ത് റ​വ​ന്യു​വ​കു​പ്പി​ന് കീ​ഴി​ൽ മ​ണി ഓ​ർ​ഡ​റാ​യി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​യ​ച്ചി​രു​ന്ന കാ​ൻ​സ​ർ, ടി​ബി രോ​ഗി​ക​ൾ​ക്കു​ള്ള പ്ര​തി​മാ​സ ധ​ന​സ​ഹാ​യം ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി​മാ​ത്രം ന​ൽ​കാ​ൻ നി​ർ​ദേ​ശം. ഇ​തോ​ടെ മ​ര​ണാ​സ​ന്ന​രാ​യി ക​ഴി​യു​ന്ന രേ​ഗി​ക​ൾ​ക്ക് പ്ര​തി​മാ​സം ല​ഭി​ക്കു​ന്ന ആ​യി​രം രൂ​പ കൈ​പ്പ​റ്റാ​നാ​യി ബാ​ങ്കു​ക​ളി​ലേ​ക്ക് പോ​കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ണ്ടാ​കു​ന്ന​ത്.

പ്ര​തി​വ​ർ​ഷം ഒ​രു ല​ക്ഷ​ത്തി​ൽ താ​ഴെ മാ​ത്രം വ​രു​മാ​ന​മു​ള്ള കു​ടും​ബ​ങ്ങ​ളി​ലെ കാ​ൻ​സ​ർ, ടി​ബി രോ​ഗി​ക​ൾ​ക്ക് റ​വ​ന്യു​വ​കു​പ്പ് മു​ഖേ​ന ന​ൽ​കി വ​ന്നി​രു​ന്ന ധ​ന​സ​ഹാ​യ​മാ​ണ് ഈ ​മാ​സം മു​ത​ൽ ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന​മാ​ത്രം ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

ജി​ല്ല​യി​ൽ മൂ​ന്ന് താ​ലൂ​ക്കു​ക​ളി​ലാ​യി മാ​ത്രം ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പേ​രാ​ണ് സ​ർ​ക്കാ​രി​ൽ നി​ന്നു​ള്ള ഈ​സ​ഹാ​യം കൈ​പ്പ​റ്റു​ന്ന​ത്. കാ​ൻ​സ​ർ രോ​ഗം പി​ടി​പെ​ട്ട് സ​ർ​ജ​റി, കീ​മോ​തെ​റാ​പ്പി, റേ​ഡി​യേ​ഷ​ൻ തെ​റാ​പ്പി തു​ട​ങ്ങി​യ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ ഭൂ​രി​ഭാ​ഗം പേ​രും. ഇ​വ​രു​ടെ പേ​രി​ൽ പു​തു​താ​യി ബാ​ങ്ക് അ​ക്കൗ​ണ്ട് തു​ട​ങ്ങാ​നും ഓ​രോ​മാ​സ​വും ബാ​ങ്കി​ലെ​ത്തി പ​ണം പി​ൻ​വ​ലി​ക്കാ​നും വാ​ഹ​ന​മി​ല്ലാ​തെ​യും പ​ര​സ​ഹാ​യ​മി​ല്ലാ​തെ​യും സാ​ധി​ക്കി​ല്ല.

ക​ഴി​ഞ്ഞ മാ​സം വ​രെ വീ​ടു​ക​ളി​ൽ രോ​ഗി​ക​ളു​ടെ കൈ​ക​ളി​ലെ​ത്തി​യി​രു​ന്ന ഈ ​ധ​ന​സ​ഹാ​യം ഏ​റെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കാ​ൻ​സ​ർ, ടി​ബി രോ​ഗി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​നി മു​ത​ൽ ആ​യി​രം​രൂ​പ​യ്ക്കാ​യി ബാ​ങ്ക്ക​യ​റി​യി​റ​ങ്ങേ​ണ്ടി​വ​രു​ന്ന​ത് രോ​ഗ​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കും. ത​പാ​ൽ വ​ഴി പെ​ൻ​ഷ​ൻ അ​യ​ക്കു​ന്പോ​ൾ ന​ൽ​കേ​ണ്ടി വ​രു​ന്ന ക​മ്മീ​ഷ​ൻ തു​ക ലാ​ഭി​ക്കാ​നാ​യാ​ണ് പു​തി​യ നി​ർ​ദേ​ശ​മെ​ന്നാ​ണ് സൂ​ച​ന.