കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ല​ഭി​ക്കും​വി​ധം നി​യ​മ​ഭേ​ദ​ഗ​തി വ​രു​ത്ത​ണം: കേ​ര​ള​കോ​ണ്‍​ഗ്ര​സ്-​എം
Saturday, September 18, 2021 1:04 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജ​ന​ങ്ങ​ൾ​ക്ക് കെ​ട്ടി​ട നി​ർ​മാ​ണ അ​നു​മ​തി ല​ഭി​ക്കു​വാ​നു​ത​കും വി​ധം നി​യ​മ​ഭേ​ദ​ഗ​തി​ക​ളു​ണ്ടാ​ക്കു​വാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി​ക​ളെ​ടു​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ ക​മ്മി​റ്റി റ​വ​ന്യു മ​ന്ത്രി കെ.​രാ​ജ​ന് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള ഭൂ​പ​രി​ഷ്ക്ക​ര​ണ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 81 പ്ര​കാ​രം ഒ​ഴി​വ് കി​ട്ടി​യ പ്ലാന്‍റേ​ഷ​നു​ക​ളി​ലാ​ണ് വീ​ട്, ഇ​ത​ര കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ന് അ​നു​മ​തി നി​ഷേ​ധി​ക്കു​ന്ന​ത്. കെഎ​ൽ​ആ​ർ ൽ ​പ്ലാന്‍റേ​ഷ​നു​ക​ളി​ൽ കെ​ട്ടി​ടാ​നു​മ​തി പാ​ടി​ല്ലാ​യെ​ന്ന് പ​റ​യു​ന്നി​ല്ല. എ​ന്നാ​ൽ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ ദു​ർ​വ്യാ​ഖ്യാ​ന​ത്തി​ലൂ​ടെ തെ​റ്റാ​യി കാ​ര്യ​ങ്ങ​ളെ വ്യാ​ഖ്യാ​നി​ച്ചു ശ​രി​യാ​ക്കി ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണ്.
ഇ​വി​ടെ ദു​ർ​വ്യാ​ഖ്യാ​ന​ങ്ങ​ളെ ശ​രി​വെ​ക്കു​ക​യാ​ണെ​ങ്കി​ൽ അ​തി​നെ മ​റി​ക​ട​ക്കാ​ൻ സ​ർ​ക്കാ​ർ നോ​ട്ടി​ഫി​ക്കേ​ഷ​നി​ലൂ​ടെ​യോ നി​യ​മ ഭേ​ദ​ഗ​തി​ക​ളി​ലൂ​ടെ​യോ പ്ര​ശ്ന​ത്തി​ന് സ​ത്വ​ര പ​രി​ഹാ​രം കാ​ണ​ണം. മ​റ്റൊ​രു ഭാ​ഗ​ത്ത് ഹൈ​ക്കോ​ട​തി വി​ധി നി​മി​ത്തം ത​രം​മാ​റ്റ​ൽ ത​ട​യു​ക​യും കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് വി​ല്ലേ​ജോ​ഫീ​സ​റു​ടെ കൈ​വ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കു​ക​യും ചെ​യ്ത​പ്പോ​ഴും പ്ര​യോ​ഗ​ത്തി​ൽ നി​ർ​മാ​ണാ​നു​മ​തി ത​ട​യു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​തും ജ​ന​ങ്ങ​ളെ കു​ഴ​പ്പ​ത്തി​ലാ​ക്കു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ​യുമു​ണ്ടാ​യ അ​നാ​വ​ശ്യ​മാ​യ ഈ ​പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സോ, നി​യ​മ​ഭേ​ദ​ഗ​തി​യോ കൊ​ണ്ടു​വ​രി​ക​യാ​ണ് വേ​ണ്ട​ത്. പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​എ​സ്. ജോ​ർ​ജ്, കെ.​വി. മാ​ത്യു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​ത്.