കാ​ട്ടു​പ​ന്നി​യെ കൊ​ല്ലാ​ൻ അ​നു​മ​തി നേ​ടി ഭി​ന്ന​ശേ​ഷി​ക്കാ​ര​ൻ
Saturday, September 18, 2021 1:05 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ഒ​രു ഭി​ന്ന​ശേ​ഷി​ക്കാ​ര​ന് കാ​ട്ടു​പ​ന്നി​യെ കൊ​ല്ലാ​ൻ ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി. വ​യ​നാ​ട് ജി​ല്ല​യി​ലെ പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ ക​മ​ൽ ജോ​സ​ഫി​നാ​ണ് കാ​ട്ടു​പ​ന്നി​യെ കൊ​ല്ലാ​നു​ള്ള അ​നു​മ​തി ല​ഭി​ച്ച​ത്. കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി​യെ കൊ​ല്ലാ​നു​ള്ള അ​നു​മ​തി​ക്കാ​യി വി ​ഫാമിന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തിരുന്നു.
‌ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച 13 ക​ർ​ഷ​ക​രി​ൽ ഒ​രാ​ളാ​ണ് വ​യ​നാ​ട് ജി​ല്ല​യി​ലെ തു​രു​ത്തി​യി​ൽ ക​മ​ൽ ജോ​സ​ഫ്. കാ​ട്ടു​പ​ന്നി​യെ കൊ​ല്ലാ​നു​ള്ള ഉ​ത്ത​ര​വ് കോ​ട​തി​യി​ൽ നി​ന്നും വാ​ങ്ങി​യ ആ​ദ്യ വ​യ​നാ​ട്ടു​കാ​ര​നും ക​മ​ൽ ജോ​സ​ഫാ​ണ്. ക​മ​ലി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്ത് വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷ​മാ​ണ്. ന​ട്ടു​പി​ടി​പ്പി​ച്ച കാ​ർ​ഷി​ക വി​ള​ക​ൾ കാ​ട്ടു​പ​ന്നി ന​ശി​പ്പി​ക്കു​ന്ന​തി​നാ​ൽ ക​ണ്ണീ​രോ​ടെ കൃ​ഷി​യി​ട​ത്തി​ൽ നി​ന്നും ക​യ​റി വ​രു​ന്ന പി​താ​വി​ന്‍റെ സ​ങ്ക​ടം ക​ണ്ടാ​ണ് വ​ന്യ​മൃ​ഗ​ശ​ല്യം നേ​രി​ടു​ന്ന എ​ല്ലാ ക​ർ​ഷ​ക​ർ​ക്കും വേ​ണ്ടി നി​യ​മ പോ​രാ​ട്ടം ന​ട​ത്തി​യ​തെ​ന്ന് ക​മ​ൽ പ​റ​ഞ്ഞു.