ഉ​ന്ന​തവി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു
Sunday, September 19, 2021 12:58 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഗ​വ.​സ​ർ​വ​ജ​ന വി​എ​ച്ച്എ​സ്‌​ഇ​യി​ൽ നി​ന്നും എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. വി​ജ​യ​ര​ഥം എ​ന്ന പേ​രി​ൽ 2013ൽ ​ആ​രം​ഭി​ച്ച പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് ന​ട​ന്ന​ത്. മു​ഴു​വ​ൻ എ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളേ​യും 100 ശ​ത​മാ​നം നേ​ടി​യ ബാ​ച്ചി​നേ​യും ആ​ദ​രി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​സീ​സ് മാ​ടാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടോം ​ജോ​സ്, കൗ​ണ്‍​സി​ല​ർ ജം​ഷീ​ർ അ​ലി, പ്രി​ൻ​സി​പ്പ​ൽ പി.​എ. അ​ബ്ദു​ൾ നാ​സ​ർ, ഹെ​ഡ്മി​സ്ട്ര​സ് ജി​ജി ജേ​ക്ക​ബ്, വി.​എം. ഷാ​ജി, കെ. ​ബ​ഷീ​ർ, വി.​വി. തോ​മ​സ്, സ​ക്കീ​ന നാ​സ​ർ, കെ. ​ഗീ​താ​ഞ്ജ​ലി, ആ​ര്യ മ​നോ​ജ്, ഷാ​ർ​ഹ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.