ക​ടു​വ കാ​ള​യെ കൊ​ന്നു: നാ​ട്ടു​കാ​ർ വ​ന​പാ​ല​ക​രെ ത​ട​ഞ്ഞു​വ​ച്ചു
Sunday, September 19, 2021 12:58 AM IST
ഗൂ​ഡ​ല്ലൂ​ർ: ശ്രീ​മ​ധു​ര പ​ഞ്ചാ​യ​ത്തി​ലെ മ​ണ്‍​വ​യ​ലി​ന​ടു​ത്ത അ​ന്പ​ല​മൂ​ല​യി​ൽ കാ​ള​യെ ക​ടു​വ കൊ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. വീ​ടി​ന് സ​മീ​പ​ത്തെ തൊ​ഴു​ത്തി​ൽ നി​ന്നാ​ണ് ക​ടു​വ കാ​ള​യെ ആ​ക്ര​മി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ് ഇ​ന്ന​ലെ രാ​വി​ലെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ ഗൂ​ഡ​ല്ലൂ​ർ ഫോ​റ​സ്റ്റ് റേ​ഞ്ച​ർ ഗ​ണേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ചു. ശ്രീ​മ​ധു​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ ത​ട​ഞ്ഞ​ത്. ‌
ഈ ​മേ​ഖ​ല​യി​ൽ അ​വ​ശ​നി​ല​യി​ലാ​യ പ്രാ​യം ചെ​ന്ന ക​ടു​വ മാ​സ​ങ്ങ​ളാ​യി ചു​റ്റി​ത്തി​രി​യു​ക​യാ​ണ്. ക​ടു​വ​യെ കൂ​ടു​വ​ച്ച് പി​ടി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വ​ന​പാ​ല​ക​രെ ത​ട​ഞ്ഞ​ത്. ഉ​ന്ന​ത വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി റേ​ഞ്ച​ർ ഇ​തു​സം​ബ​ന്ധി​ച്ച് ആ​ലോ​ച​ന ന​ട​ത്തി. നാ​ളെ രാ​വി​ലെ ഈ ​മേ​ഖ​ല​യി​ൽ ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ കൂ​ട് സ്ഥാ​പി​ക്കു​മെ​ന്ന് വ​നം​വ​കു​പ്പ് നാ​ട്ടു​കാ​ർ​ക്ക് ഉ​റ​പ്പ് ന​ൽ​കി.