ക​ൽ​പ്പ​റ്റ ടൗ​ണ്‍ ന​വീ​ക​ര​ണം വേ​ഗ​ത്തി​ൽ
Monday, September 20, 2021 12:50 AM IST
ക​ൽ​പ്പ​റ്റ: ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ക​ൽ​പ്പ​റ്റ ന​ഗ​ര​ത്തി​ന്‍റെ ന​വീ​ക​ര​ണ പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ലാ​വു​ന്നു. കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​നം കാ​ര​ണ​ത്താ​ലും മ​റ്റു സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ലും പ്ര​വ​ർ​ത്തി ഒ​രി​ട​വേ​ള നി​ർ​ത്തി​വെ​ച്ചി​രു​ന്നു.
ജി​ല്ലാ ആ​സ്ഥാ​ന​വും ന​ഗ​ര​സ​ഭ​യും ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ക​രാ​റു​കാ​ര​നെ​യും റോ​ഡി​നോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന പ്ര​ദേ​ശ​ത്തെ ഉ​ട​മ​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ച​ർ​ച്ച ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ച്ചു നി​റു​ത്തി​വെ​ച്ചി​രു​ന്ന ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ വീ​ണ്ടും ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.
യെ​സ് ഭാ​ര​ത് മു​ത​ൽ മു​നി​സി​പ്പ​ൽ ഓ​ഫീ​സ് വ​രെ​യു​ള്ള പ്ര​ദേ​ശ​ത്തെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മു​ജീ​ബ് കേ​യം​തൊ​ടി​യോ​ടൊ​പ്പം അ​ഡ്വ. ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​അ​ജി​ത, ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എ.​പി. മു​സ്ത​ഫ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.