ലാ​റ്റ​റ​ൽ എ​ൻ​ട്രി പ്ര​വേ​ശ​ന കൗ​ണ്‍​സ​ലിം​ഗ് 22 ന്
Monday, September 20, 2021 12:50 AM IST
ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ ര​ണ്ടാം വ​ർ​ഷ ക്ലാ​സു​ക​ളി​ലേ​ക്ക് ലാ​റ്റ​റ​ൽ എ​ൻ​ട്രി വ​ഴി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കു​ള്ള പ്ര​വേ​ശ​ന കൗ​ണ്‍​സ​ലിം​ഗ് 22 ന് ​പ​ന​മ​ര​ത്തു​ള്ള ഓ​ഫീ​സി​ൽ ന​ട​ത്തും.
ഐ​ടി​ഐ /കെ​ജി​സി​ഇ വി​ഭാ​ഗ​ത്തി​ൽ സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് യോ​ഗ്യ​ത​യു​ള്ള റാ​ങ്ക് ന​ന്പ​ർ 12 വ​രെ​യു​ള്ള എ​ല്ലാ അ​പേ​ക്ഷ​ക​രും മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് യോ​ഗ്യ​ത​യു​ള്ള റാ​ങ്ക് ന​ന്പ​ർ 41 വ​രെ​യു​ള്ള എ​ല്ലാ അ​പേ​ക്ഷ​ക​രും രാ​വി​ലെ 10 നു ​മു​ന്പാ​യും പ്ല​സ്ടു / വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ൽ റാ​ങ്ക് ന​ന്പ​ർ 50 വ​രെ​യു​ള്ള എ​ല്ലാ​വ​രും പ​ട്ടി​ക​ജാ​തി, കു​ടും​ബി, കു​ശ​വ -കു​ലാ​ല വി​ഭാ​ഗ​ത്തി​ൽ റാ​ങ്ക് ലി​സ്റ്റി​ൽ​പ്പെ​ട്ട എ​ല്ലാ​വ​രും രാ​വി​ലെ 11 ന് ​മു​ന്പാ​യും ര​ജി​സ്റ്റ​ർ ചെ​യ്ത് ര​ക്ഷാ​ക​ർ​ത്താ​വി​നോ​ടൊ​പ്പം കൗ​ണ്‍​സ​ലിം​ഗി​ൽ പ​ങ്കെ​ടു​ക്ക​ണം.
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാ​ജ​രാ​ക്ക​ണം. പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന പ​ട്ടി​ക​ജാ​തി / പ​ട്ടി​ക വ​ർ​ഗ അ​പേ​ക്ഷ​ക​ർ കോ​ഷ​ൻ ഡി​പ്പോ​സി​റ്റാ​യി 1000 രൂ​പ​യും ഒ​രു​ല​ക്ഷ​ത്തി​ൽ താ​ഴെ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള​വ​ർ ഫീ​സും കോ​ഷ​ൻ ഡി​പ്പോ​സി​റ്റു​മാ​യി 11000 രൂ​പ​യും ഒ​രു​ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള​വ​ർ 13780 രൂ​പ​യും എ​ടി​എം കാ​ർ​ഡ് മു​ഖേ​ന ഓ​ഫീ​സി​ൽ അ​ട​ക്കേ​ണ്ട​താ​ണ്. ഫോൺ-8921171201, 9400441764, 9496939969 .