പ​ന്ത്ര​ണ്ടു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും പൂ​ർ​ത്തി​യാ​വാതെ മൂ​ന്നാം കു​ടി​വെ​ള്ള പ​ദ്ധ​തി
Tuesday, September 21, 2021 2:04 AM IST
ഉൗ​ട്ടി: നീ​ല​ഗി​രി ജി​ല്ല​യി​ലെ ഉൗ​ട്ടി ന​ഗ​ര​സ​ഭ​യി​ൽ മൂ​ന്നാം കു​ടി​വെ​ള്ള പ​ദ്ധ​തി പ​ന്ത്ര​ണ്ട് വ​ർ​ഷം പി​ന്നി​ട്ടി​ട്ടും പൂ​ർ​ത്തി​യാ​യി​ല്ലെ​ന്ന് പ​രാ​തി. 2009ൽ ​ഡി​എം​കെ സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​കാ​ല​ത്താ​ണ് മൂ​ന്നാം കു​ടി​വെ​ള്ള പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ഇ​തി​നാ​യി 28 കോ​ടി രൂ​പ ഫ​ണ്ട് അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് പ​ത്ത് വ​ർ​ഷ​ക്കാ​ലം എ​ഐ​എ​ഡി​എം​കെ​യാ​ണ് ത​മി​ഴ്നാ​ട് ഭ​രി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്ന് പ​ദ്ധ​തി നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.
ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ 36 വാ​ർ​ഡു​ക​ളി​ലാ​യി ഒ​രു ല​ക്ഷം ജ​ന​ങ്ങ​ളാ​ണു​ള്ള​ത്. നി​ല​വി​ലെ കു​ടി​വെ​ള്ളം ജ​ന​ങ്ങ​ൾ​ക്ക് മ​തി​യാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പു​തി​യ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. മാ​ർ​ളി​മ​ന്ദ്, ടൈ​ഗ​ർ​ഹി​ൽ, പാ​ർ​സ​ൻ​സ് വേ​ലി തു​ട​ങ്ങി​യ പ​ത്ത് ഡാ​മു​ക​ളി​ലെ ജ​ല​മാ​ണ് ന​ഗ​ര​സ​ഭ​യി​ലെ ജ​ന​ങ്ങ​ൾ ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.