കേ​ന്ദ്രസ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ നീ​ല​ഗി​രി​യി​ൽ വീ​ടു​ക​ൾ​ക്കുമു​ന്പി​ൽ ക​റു​പ്പ് കൊ​ടിനാ​ട്ടി സ​മ​രം ന​ട​ത്തി
Tuesday, September 21, 2021 2:06 AM IST
ഗൂ​ഡ​ല്ലൂ​ർ: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ നീ​ല​ഗി​രി​യി​ൽ ഡി​എം​കെ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ൾ​ക്ക് മു​ന്പി​ൽ ക​റു​പ്പ് കൊ​ടി നാ​ട്ടി സ​മ​രം ന​ട​ത്തി. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പു​തി​യ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ മു​ഴു​വ​ൻ സ്വ​കാ​ര്യ കു​ത്ത​ക​ക​ൾ​ക്ക് തീ​റെ​ഴു​തി കൊ​ടു​ക്കാ​നു​ള്ള ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ക, പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക വാ​ത​കം എ​ന്നി​വ​യു​ടെ വി​ല കു​റ​ക്കു​ക, പ​ച്ച​ത്തേ​യി​ല​ക്ക് 30 രൂ​പ ത​റ​വി​ല നി​ശ്ച​യി​ക്കു​ക, രാ​ജ്യ​ത്തെ എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.
ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ വീ​ടു​ക​ൾ​ക്ക് മു​ന്പി​ലും സ​മ​രം ന​ട​ത്തി.
ബി​എം മു​ബാ​റ​ക്, എം. ​പാ​ണ്ഡ്യ​രാ​ജ​ൻ, അ​ഡ്വ.​എം. ദ്രാ​വി​ഡ​മ​ണി, കെ.​പി. മു​ഹ​മ്മ​ദ് ഹാ​ജി, അ​ഡ്വ. കോ​ശി ബേ​ബി, ഷാ​ജി ചെ​ളി​വ​യ​ൽ, കെ. ​ഹം​സ, എ​ൻ.​എ. അ​ഷ്റ​ഫ്, കു​ഞ്ഞാ​പ്പി നെ​ല്ലാ​ക്കോ​ട്ട, എ​ൻ. വാ​സു, എം.​എ. കു​ഞ്ഞി​മു​ഹ​മ്മ​ദ്, വി.​എ. ഭാ​സ്ക​ര​ൻ, കെ. ​സ​ഹ​ദേ​വ​ൻ, ഗു​ണ​ശേ​ഖ​ര​ൻ, മു​ഹ​മ്മ​ദ് ഗ​നി, വി.​കെ. ഹ​നീ​ഫ തു​ട​ങ്ങി​യ​വ​രു​ടെ വീ​ടു​ക​ൾ​ക്ക് മു​ന്പി​ൽ സ​മ​രം ന​ട​ന്നു.
ജി​ല്ല​യി​ലെ പ​ത്താ​യി​രം വീ​ടു​ക​ൾ​ക്ക് മു​ന്പി​ലാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. ഡി​എം​കെ, കോ​ണ്‍​ഗ്ര​സ്, സി​പി​എം, സി​പി​ഐ, വി​ടു​ത​ലൈ ശി​റു​തൈ, എം​ഡി​എം​കെ, മു​സ്ലിം ലീ​ഗ്, മ​നി​ത​നേ​യ മ​ക്ക​ൾ​ക്ഷി എ​ന്നി പാ​ർ​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം ന​ട​ന്ന​ത്.