വാ​ള​ൽ യു​പി സ്കൂ​ൾ ക​രി​യ​ർ വെ​ബി​നാ​ർ ന​ട​ത്തി
Tuesday, September 21, 2021 2:06 AM IST
കോ​ട്ട​ത്ത​റ: ഏ​റ്റ​വും നൂ​ത​ന​മാ​യ കോ​ഴ്സു​ക​ളും തൊ​ഴി​ൽ സാ​ധ്യ​ത​ക​ളും പ​രി​ച​യ​പ്പെ​ടു​ത്താ​നും ക​രി​യ​ർ മേ​ഖ​ല​യെ പ​ഠി​ക്കാ​നും സാ​ഹ​ച​ര്യ​മൊ​രു​ക്കി വാ​ള​ൽ യു​പി സ്കൂ​ൾ. സ്കൂ​ൾ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​ന്ന​ത​പ​ഠ​നം, തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ൾ എ​ന്നി​വ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന് ക​രി​യ​ർ വെ​ബി​നാ​ർ ന​ട​ത്തി. പ്ര​ശ​സ്ത ക​രി​യ​ർ കോ​ച്ചും ട്രെ​യ്ന​റു​മാ​യ കെ.​എ​ച്ച്. ജെ​റീ​ഷ് ക്ലാ​സ് ന​യി​ച്ചു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ് ഞാ​റ​ക്കു​ളം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ എം.​എ​ൻ. സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​രം​ഗം കോ​ഡി​നേ​റ്റ​ർ എ.​പി. സാ​ലി​ഹ്, എം.​എ. സൈ​ബു​ന്നി​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.