ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല സം​ഘം വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ന്ദ​ർ​ശി​ച്ചു
Thursday, September 23, 2021 12:56 AM IST
മാ​ന​ന്ത​വാ​ടി: 2022-23 വ​ർ​ഷ​ത്തെ മെ​ഡി​ക്ക​ൽ അ​ഡ്മി​ഷ​ന്‍റെ മു​ന്നോ​ടി​യാ​യി ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സം​ഘം വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ന്ദ​ർ​ശി​ച്ചു. ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല അ​ക്ക​ഡേ​മി​ക് കൗ​ണ്‍​സി​ൽ അം​ഗം ഡോ.​പി. കൃ​ഷ്ണ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ സം​ഘം റി​പ്പോ​ർ​ട്ട് അ​ടു​ത്ത ദി​വ​സം ത​ന്നെ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് സ​മ​ർ​പ്പി​ക്കും.
രാ​വി​ലെ 10.30 ഓ​ടെ എ​ത്തി​യ സം​ഘ​ത്തി​നോ​ടു ജി​ല്ലാ ആ​ശു​പ​തി സൂ​പ്ര​ണ്ട് ഡോ. ​ദി​നേ​ഷ് കു​മാ​ർ ആ​ശു​പ​ത്രി സം​വി​ധാ​ന​ങ്ങ​ളും മ​റ്റും വി​ശ​ദീ​ക​രി​ച്ചു. തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​കെ. മു​ബാ​റ​ക്കു​മാ​യി ച​ർ​ച്ച ന​ട​ത്തി. കി​ഫ്ബി​യി​ൽ നി​ന്നും 300 കോ​ടി രൂ​പ​യാ​ണ് വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​നാ​യി നീ​ക്കി​വ​ച്ചി​ട്ടു​ള്ള​ത്. ബോ​യ്സ് ടൗ​ണി​ൽ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കി വ​രി​ക​യാ​ണ്. 75 ഏ​ക്ക​റിൽ 10 ഏ​ക്ക​ർ റൂ​സ കോ​ള​ജി​നും ഹീ​മോ​ഗ്ലോ​ബി​നോ​പ​തി​ക് റി​സ​ർ​ച്ച് ആ​ൻ​ഡ് കെ​യ​ർ സെ​ന്‍റ​റി​നുമാണ്. 65 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് നി​ർ​ദി​ഷ്ട മെ​ഡി​ക്ക​ൽ കോ​ള​ജ്. സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ൾ വി​ദ​ഗ്ധ സം​ഘ​ത്തി​നു ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​തി​നി​ധി സം​ഘ​ത്തി​ൽ ഡോ.​കെ.​ജി. സ​ജീ​ദ് കു​മാ​ർ (ജ​ന​റ​ൽ മെ​ഡി​സി​ൻ, ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ഴി​ക്കോ​ട്), ഡോ.​പി.​എ​ൻ. മി​നി(​ മൈ​ക്രോ ബ​യോ​ള​ജി, ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ന്നി) എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.