സ​ഞ്ച​രി​ക്കു​ന്ന മൃ​ഗാ​ശു​പ​ത്രി: മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, September 25, 2021 12:56 AM IST
മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ​ജ്ജീ​ക​രി​ച്ച സ​ഞ്ച​രി​ക്കു​ന്ന മൃ​ഗാ​ശു​പ​ത്രി​യു​ടെ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന മൃ​ഗ സം​ര​ക്ഷ​ണ -ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന​ത്തി​ന് ത​ന്നെ മാ​തൃ​ക​പ​ര​മാ​യ പ​ദ്ധ​തി​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി​യ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മൃ​ഗ സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ പു​ത്ത​ൻ ഉ​ണ​ർ​വ് സൃ​ഷ്ടി​ക്കാ​ൻ പ​ദ്ധ​തി സ​ഹാ​യ​ക​മാ​വു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.
ഇ​രു​പ​ത് ല​ക്ഷ​ത്തി അ​ന്പ​ത്തി​നാ​യി​രം രൂ​പ ചെ​ല​വി​ട്ടാ​ണ് മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ബ്ലോ​ക്ക് പ​രി​ധി​യി​ലെ അ​ഞ്ച് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​ക​ളെ​യും ഇ​രു​പ​ത്തൊ​ന്ന് ക്ഷീ​ര സം​ഘ​ങ്ങ​ളെ​യും കോ​ർ​ത്തി​ണ​ക്കി ഒ​രു പ്ര​വ​ർ​ത്ത​ന ക​ല​ണ്ട​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൊ​ബൈ​ൽ വെ​റ്റ​റി​ന​റി സ​ർ​വീ​സ് പ്ര​വ​ർ​ത്തി​ക്കു​ക. വെ​റ്റ​റി​ന​റി സ​ർ​ജ​ൻ, അ​റ്റ​ൻ​ഡ​ർ കം ​ഡ്രൈ​വ​ർ, ആ​വ​ശ്യ മ​രു​ന്നു​ക​ൾ എ​ന്നി​വ വാ​ഹ​ന​ത്തി​ലു​ണ്ടാ​കും. രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ച് വ​രെ സേ​വ​ന സ​ന്ന​ദ്ധ​മാ​യി വാ​ഹ​നം സ​ഞ്ച​രി​ക്കും.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ വാ​ഹ​നം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. ജ​യ​ഭാ​ര​തി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​വി. വി​ജോ​ൾ, എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ച്ച്.​ബി. പ്ര​ദീ​പ് മാ​സ്റ്റ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പി. ​ക​ല്യാ​ണി, ക്ഷേ​മ കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജോ​യ്സി ഷാ​ജു, ബ്ലോ​ക്ക് ക്ഷീ​ര വി​ക​സ​ന വി​ക​സ​ന ഓ​ഫീ​സ​ർ വി.​കെ. നി​ഷാ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​കെ. ജ​യ​ൻ, മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ എ​സ്. ദ​യാ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.