മീ​ന​ങ്ങാ​ടി ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​ക്ക് ‘കാ​ഷ്’അം​ഗീ​കാ​രം
Saturday, September 25, 2021 12:56 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള ആ​യു​ഷ് വ​കു​പ്പി​ന്‍റെ ഒൗ​ദ്യോ​ഗി​ക അം​ഗീ​കാ​ര​മാ​യ കാ​ഷ് (കേ​ര​ള അ​ക്ര​ഡി​റ്റേ​ഷ​ൻ സ്റ്റാ​ൻഡേ​ർ​ഡൈ​സേ​ഷ​ൻ ഓ​ഫ് ഹെ​ൽ​ത്ത് കെ​യ​ർ) മീ​ന​ങ്ങാ​ടി ആ​യു​ർ​വേ​ദ ഡി​സ്പ​ൻ​സ​റി​ക്ക് ല​ഭി​ച്ചു. ജി​ല്ല​യി​ൽ കാ​ഷ് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന ആ​ദ്യ സ്ഥാ​പ​ന​മാ​ണ് മീ​ന​ങ്ങാ​ടി ആ​യു​ർ​വേ​ദ ഡി​സ്പ​ൻ​സ​റി. ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​മു​ള്ള സേ​വ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന അം​ഗീ​കാ​ര​മാ​ണ് കാ​ഷ്. 2015 മു​ത​ലു​ള​ള പ്ര​വ​ർ​ത്ത​ന മി​ക​വ്, ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ, ഗു​ണ​നി​ല​വാ​ര​മു​ള്ള മ​റ്റ് സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് കാ​ഷ് അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത്.
വ​കു​പ്പി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​ത്തി​യ​തി​ലൂ​ടെ​യും മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ നൂ​ത​ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കി​യ​തി​ലൂ​ടെ​യും സം​സ്ഥാ​ന​ത്തെ ഒ​ന്നാ​മ​ത്തെ അ​ന്ത​ർ​ദേ​ശീ​യ ആ​യു​ഷ് കോ​ണ്‍​ക്ലൈ​വി​ലെ​ക്ക് സ്ഥാ​പ​ന​ത്തെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. മി​ക​വാ​ർ​ന്ന സേ​വ​നം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​തി​ലൂ​ടെ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ആ​യു​ഷ്മാ​ൻ ഭാ​ര​ത് പോ​ളി​സി​യു​ടെ അം​ഗീ​കാ​ര​മാ​യ ആ​യു​ഷ് ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​ന​സ് സെ​ന്‍റ​ർ എ​ന്ന പ​ദ​വി​യും ല​ഭി​ച്ചി​ട്ടു​ണ്ട്. ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ലൂ​ടെ ഹ​രി​ത ഓ​ഫീ​സ് അം​ഗീ​കാ​ര​വും സ്ഥാ​പ​ന​ത്തി​ന് ല​ഭി​ച്ചു. സം​സ്ഥാ​ന​ത​ല പു​ര​സ്ക്കാ​ര ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണ ജോ​ർ​ജ് ഇ​ന്ന് ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. മീ​ന​ങ്ങാ​ടി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ല, ബ്ലോ​ക്ക്, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളും എ​ച്ച്എം​സി അം​ഗ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കും.