കാ​ണാ​താ​യ യു​വാ​വി​നെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, September 25, 2021 11:50 PM IST
കാ​ട്ടി​ക്കു​ളം: കാ​ണാ​താ​യ ആ​ദി​വാ​സി യു​വാ​വി​നെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തോ​ൽ​പെ​ട്ടി നാ​യ്കെ​ട്ടി കോ​ള​നി​യി​ലെ ര​വി (36) യെ​യാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 23 ന് ​വൈ​കൂ​ന്നേ​രം ഏ​ഴോ​ടെ​യാ​ണ് ര​വി​യെ കാ​ണാ​താ​യി നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​ത്. മീ​ൻ പി​ടി​ക്കു​ന്ന​തി​നാ​യി കു​ള​ത്തി​ൽ വ​ല​യി​ട്ടി​ട്ടു​ണ്ടാ​യി​രു​ന്നു. കാ​ള​ൻ-​അ​മ്മി​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ര​വി. ഭാ​ര്യ: സ​ര​സു. മ​ക്ക​ൾ: ര​ഞ്ജ​ന, ര​ഞ്ജു​ഷ. സ​ഹോ​ദ​ര​ൻ: സു​രേ​ഷ്.