മ​ക്കി​യാ​ട് ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ​സം​ഘം ക്ഷീ​ര​സ​ദ​നം ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി ശി​ലാ​സ്ഥാ​പ​നം ഇ​ന്ന്
Sunday, September 26, 2021 1:28 AM IST
മ​ക്കി​യാ​ട്: മ​ല​ബാ​ർ മേ​ഖ​ല സ​ഹ​ക​ര​ണ ക്ഷീ​രോ​ത്പാ​ദ​ക യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ങ്ങ​ളി​ൽ വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന ക്ഷീ​ര സ​ദ​നം പ​ദ്ധ​തി​യു​ടെ ശി​ലാ​സ്ഥാ​പ​നം ഇ​ന്ന് ന​ട​ക്കും. മ​ക്കി​യാ​ട് ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ​സം​ഘ​ത്തി​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടി​നു ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മി​ൽ​മ ചെ​യ​ർ​മാ​ൻ കെ.​എ​സ്. മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും.
സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് വ​ഴി​യു​ള്ള മി​ൽ​മ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന ഉ​ദ്ഘാ​ട​നം മി​ൽ​മ മാ​ല​ബാ​ർ മേ​ഖ​ല യൂ​ണി​യ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ.​പി. മു​ര​ളി, ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണം കെ.​സി. ജ​യിം​സ് എ​ന്നി​വ​ർ നി​ർ​വ​ഹി​ക്കും.