ന​ര​ഭോ​ജി ക​ടു​വ​യെ മ​യ​ക്കു വെ​ടി​വ​ച്ച് പി​ടി​ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി
Sunday, September 26, 2021 1:28 AM IST
ഗൂ​ഡ​ല്ലൂ​ർ: ആ​ക്ര​മ​ണ​കാ​രി​യാ​യ ന​ര​ഭോ​ജി ക​ടു​വ​യെ മ​യ​ക്കു വെ​ടി​വ​ച്ച് പി​ടി​ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി. ക​ടു​വ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന ദേ​വ​ർ​ഷോ​ല പ​ഞ്ചാ​യ​ത്തി​ലെ ദേ​വ​ൻ ഒ​ന്ന് എ​സ്റ്റേ​റ്റ് വ​നം​വ​കു​പ്പ് വ​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്. വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രാ​യ അ​ശോ​ക​ൻ, രാ​ജേ​ഷ്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘം സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. മ​യ​ക്ക് വെ​ടി​വ​ച്ച് പി​ടി​കൂ​ടി ചെ​ന്നൈ​യി​ലെ വ​ണ്ട​ല്ലൂ​ർ മൃ​ഗ​ശാ​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​ണ് പ​ദ്ധ​തി.
ദേ​വ​നി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടെ വീ​ണ്ടും ക​ടു​വ​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി. എ​സ്റ്റേ​റ്റി​ൽ മേ​യു​ക​യാ​യി​രു​ന്ന പ​ശു​വി​നെ ക​ടു​വ കൊ​ന്നു. കു​ന്ന​ൻ​കൊ​ല്ലി സൈ​ത​ല​വി​യു​ടെ പ​ശു​വി​നെ​യാ​ണ് കൊ​ന്ന​ത്.
ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ദേ​വ​ൻ എ​സ്റ്റേ​റ്റ് സ്വ​ദേ​ശി ച​ന്ദ്ര​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ സം​സ്ക​രി​ച്ചു. ച​ന്ദ്ര​ന് ആ​ദ​രാ​ജ്ഞ​ലി​ക​ൾ അ​ർ​പ്പി​ച്ച് എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്ന​ലെ രാ​വി​ലെ ദേ​വ​ർ​ഷോ​ല ടൗ​ണി​ൽ മൗ​ന ജാ​ഥ ന​ട​ത്തി.
ദേ​വ​ർ​ഷോ​ല ബ​സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ആ​രം​ഭി​ച്ച ജാ​ഥ ടൗ​ണ്‍ ചു​റ്റി കു​രി​ശ് മൂ​ല​ക്ക് സ​മീ​പ​ത്തെ എ​സ്റ്റേ​റ്റ് മാ​നേ​ജ്മെ​ന്‍റ് ഓ​ഫീ​സി​ന് സ​മീ​പം സ​മാ​പി​ച്ചു. അ​ഡ്വ. പൊ​ൻ ജ​യ​ശീ​ല​ൻ എം​എ​ൽ​എ, സൈ​ദ് മു​ഹ​മ്മ​ദ്, മ​ഹേ​ന്ദ്ര​ൻ, കു​ഞ്ഞി​മു​ഹ​മ്മ​ദ്, എ​ച്ച്. നാ​സ​ർ, രാ​മ​ദാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
200ഓ​ളം വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ​യാ​ണ് ക​ടു​വ​യെ പി​ടി​ക്കാ​നാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. എ​സ്ടി​എ​ഫ് സം​ഘ​വും കൂ​ടെ​യു​ണ്ട്. ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ രാ​ത്രി ഏ​റെ വൈ​കി​യും ശ്ര​മം ന​ട​ക്കു​ക​യാ​ണ്. പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ആ​ളു​ക​ൾ സം​ഘ​ത്തി​ലു​ണ്ട്. എ​ന്നാ​ൽ ക​ടു​വ​യെ പി​ടി​കൂ​ടി​യെ​ന്ന രീ​തി​യി​ൽ വ്യാ​ജ വാ​ർ​ത്ത​ക​ളും സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്. വീ​ഡി​യോ ദൃ​ശ്യ​മ​ട​ക്ക​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ​വ പ്ര​ച​രി​ക്കു​ന്ന​ത്.