കാ​ട്ടു​കൊ​ന്പ​ൻ ബ​സി​ന്‍റെ ചില്ല് ത​ക​ർ​ത്തു
Sunday, September 26, 2021 1:28 AM IST
ഊ​ട്ടി: കാ​ട്ടു​കൊ​ന്പ​ൻ സ​ർ​ക്കാ​ർ ബ​സി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ത്തു. കോ​ത്ത​ഗി​രി-​മേ​ട്ടു​പാ​ള​യം പാ​ത​യി​ൽ മേ​ൽ​ത​ട്ട​പ്പ​ള്ള​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ 8.30നാ​ണ് സം​ഭ​വം. ബ​സി​ന് മു​ന്പി​ലേ​ക്ക് പാ​ഞ്ഞ​ടു​ത്ത കൊ​ന്പ​ൻ ബ​സി​ന്‍റെ മു​ൻ വ​ശ​ത്തെ ഗ്ലാ​സ് ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.
ഇ​തു ക​ണ്ട യാ​ത്ര​ക്കാ​ർ ബ​ഹ​ളം വ​ച്ചു. ഡ്രൈ​വ​ർ സീ​റ്റി​ൽ നി​ന്നും മാ​റി​യ​തി​നാ​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. കോ​ത്ത​ഗി​രി​യി​ൽ നി​ന്ന് മേ​ട്ടു​പാ​ള​യ​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ബ​സ്. ആ​ന സ്വ​യം വ​ന​ത്തി​ലേ​ക്ക് പി​ന്തി​രി​യു​ക​യാ​യി​രു​ന്നു.