നെ​ൽ​കൃ​ഷി​ക്ക് ഡ്രോ​ൺ പ്രോ​ട്ടോ​കോ​ൾ
Sunday, September 26, 2021 9:45 PM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: വ​യ​നാ​ട് കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം പ​ടി​ഞ്ഞാ​റ​ത്ത​റ കൃ​ഷി​ഭ​വ​നു​മാ​യി സ​ഹ​ക​രി​ച്ച് കു​പ്പാ​ടി​ത്ത​റ​യി​ൽ ’ നെ​ൽ കൃ​ഷി​യി​ൽ ഡ്രോ​ൺ സാ​ങ്കേ​തി​ക വി​ദ്യ’​യു​ടെ മു​ൻ​നി​ര പ്ര​ദ​ർ​ശ​നം ഒ​രു​ക്കി.

കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല വി​ക​സി​പ്പി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന ഉ​ത്ത​മ കാ​ർ​ഷി​ക മു​റ​ക​ൾ അ​ല്ലെ​ങ്കി​ൽ നെ​ൽ​കൃ​ഷി​ക്കാ​യു​ള്ള പ്രോ​ട്ടോ​കോ​ൾ അ​വ​ലം​ബി​ച്ചു നെ​ൽ​കൃ​ഷി​യി​ൽ നി​ന്നും പ​ര​മാ​വ​ധി വി​ള​വ് ല​ഭ്യ​മാ​ക്കു​ക, ഗു​ണ​മേ​ന്മ​യു​ള്ള അ​രി ഉ​ത്പാ​ദി​പ്പി​ക്കു​ക, ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് പ​രി​ഹ​രി​ക്കു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ്യം.

ഞാ​റു പ​റി​ച്ചു​ന​ട്ട് 25 ദി​വ​സം ക​ഴി​ഞ്ഞു ലി​ക്വി​ഡ് സ്യൂ​ഡോ​മോ​ണാ​സ് അ​ഞ്ചു മി​ല്ലി ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ എ​ന്ന തോ​തി​ൽ സ്പ്രേ ​ചെ​യ്തു. 10 ദി​വ​സം ക​ഴി​ഞ്ഞു സ​മ്പൂ​ർ​ണ എ​ന്ന സൂ​ക്ഷ്മ മൂ​ല​ക മി​ശ്രി​തം 10 ഗ്രാം ​ഒ​രു ലി​റ്റ​ർ എ​ന്ന തോ​തി​ൽ ത​ളി​ക്കു​ന്നു.

പ​റി​ച്ച് ന​ട്ട് 40-50 ദി​വ​സം ക​ഴി​യു​മ്പോ​ൾ സ്യൂ​ഡോ​മോ​ണാ​സ് അ​ഞ്ചു മി​ല്ലി ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ എ​ന്ന തോ​തി​ൽ ത​ളി​ക്കു​ന്നു. 10 ദി​വ​സം ക​ഴി​ഞ്ഞു സ​മ്പൂ​ർ​ണ 10 ഗ്രാം ​ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ എ​ന്ന തോ​തി​ൽ ത​ളി​ക്കു​ന്നു. ക​തി​ര് നി​ര​ക്കു​മ്പോ​ൾ പൊ​ട്ടാ​സ്യം നൈ​ട്രേ​റ്റ് എ​ന്ന വ​ളം അ​ഞ്ചു ഗ്രാം ​ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ എ​ന്ന തോ​തി​ൽ സ്പ്രേ ​ചെ​യ്യു​ന്നു.

പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പ​ടി​ഞ്ഞാ​റ​ത്ത​റ വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​എ. ജോ​സ് നി​ർ​വ്വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ ടി. ​രേ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് കാ​ർ​ഷി​ക വി​ജ്ഞാ​ന കേ​ന്ദ്രം നോ​ഡ​ൽ ഓ​ഫീ​സ​റും വ​യ​നാ​ട് കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഡോ. ​അ​ല​ൻ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ശാ​സ്ത്ര​ജ്ഞ​രാ​യ ഡോ. ​വി. പി.​ഇ​ന്ദു​ലേ​ഖ , എം. ​ആ​ർ.​അ​ഷി​ത , ഡോ. ​സി. വി.​ദീ​പാ​റാ​ണി , സ​യ​ന്‍റി​ഫി​ക് ഓ​ഫീ​സ​ർ രാ​ജ​മ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ക​ണ്ണോ​ത്ത് ഭാ​ഗം പാ​ട​ശേ​ഖ​രം സെ​ക്ര​ട്ട​റി ജോ​സ്, ക​ർ​ഷ​ക​രാ​യ ശ്രീ​ധ​ര​ൻ നാ​യ​ർ, സു​ജി​ത്ത്, ബാ​ബു, ശി​വ​ശ​ങ്ക​ര​ൻ എ​ന്നി​വ​രു​ടെ പാ​ട​ത്താ​ണ് മു​ൻ​നി​ര പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ത്.