പു​ൽ​പ്പ​ള്ളി ടൗ​ണി​ൽ പ​ട്ടാ​പ​ക​ൽ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം
Tuesday, September 28, 2021 12:22 AM IST
പു​ൽ​പ്പ​ള്ളി: പു​ൽ​പ്പ​ള്ളി ടൗ​ണി​ലും കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ടൗ​ണി​ലൂ​ടെ പാ​ഞ്ഞെ​ത്തി​യ കാ​ട്ടു​പ​ന്നി​യു​ടെ അ​ക്ര​മ​ണ​ത്തി​ൽ പു​ൽ​പ്പ​ള്ളി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ കീ​ഴി​ലു​ള്ള നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റി​ന്‍റെ കൗ​ണ്ട​റി​ന്‍റെ ഗ്ലാ​സു​ക​ൾ ത​ക​ർ​ന്നു. സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ജീ​വ​ന​ക്കാ​രി​യു​ടെ സ്കൂ​ട്ട​റും മ​റി​ച്ചി​ട്ടു. ജീ​വ​ന​ക്കാ​ർ ഒ​ച്ച വ​ച്ച​തി​നെ തു​ട​ർ​ന്ന് ക​ട​യു​ടെ പു​റ​ക് വ​ശ​ത്തേ​ക്ക് കാ​ട്ടു​പ​ന്നി ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്ന​ലെ ഹ​ർ​ത്താ​ൽ ദി​ന​മാ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ളും ജ​ന​ങ്ങ​ളും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ അ​പ​ക​ട​മൊ​ഴി​വാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് നീ​തി സ്റ്റോ​റി​ന്‍റെ എ​തി​ർ​വ​ശ​ത്ത് നി​ന്ന് ക​ട​യ്ക്കു നേ​രെ കാ​ട്ടു​പ​ന്നി ചീ​റി​യ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടു​പ​ന്നി സു​ര​ഭി​ക്ക​വ​ല​യി​ലെ കു​ടി​വെ​ള്ള​ക്കി​ണ​റി​ൽ വീ​ണി​രു​ന്നു. പു​ൽ​പ്പ​ള്ളി ടൗ​ണി​ൽ പോ​ലും കാ​ട്ടു​പ​ന്നി ശ​ല്യം വ​ർ​ധി​ച്ച​തോ​ടെ ജ​ന​ങ്ങ​ളും വ്യാ​പാ​രി​ക​ളും ആ​ശ​ങ്ക​യി​ലാ​ണ്.