മ​ന്ത്രി വാക്കുമാറിയെന്ന് ഗൂ​ഡ​ല്ലൂ​ർ മ​ണ്ഡ​ലം മ​ക്ക​ൾ ഇ​യ​ക്കം
Tuesday, September 28, 2021 12:22 AM IST
ഗൂ​ഡ​ല്ലൂ​ർ: ഭൂ​പ്ര​ശ്ന​ത്തെ​ക്കു​റി​ച്ച് നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞ​തി​ന് നേ​ർ വി​പ​രീ​ത​മാ​യി പ്ര​സ്ഥാ​വ​ന ന​ട​ത്തി​യ ത​മി​ഴ്നാ​ട് വ​നം മ​ന്ത്രി കെ. ​രാ​മ​ച​ന്ദ്ര​ന്‍റെ മ​ല​ക്കം മ​റി​ച്ചി​ൽ ല​ജ്ജാ​ക​ര​മെ​ന്ന് ഗൂ​ഡ​ല്ലൂ​ർ മ​ണ്ഡ​ലം മ​ക്ക​ൾ ഇ​യ​ക്കം. മ​ന്ത്രി​യു​ടെ നി​ല​പാ​ട് മാ​റ്റം മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളെ നി​രാ​ശ​യി​ലാ​ക്കി​യ​താ​യി മ​ണ്ഡ​ലം മ​ക്ക​ൾ ഇ​യ​ക്കം, വോ​യി​സ് ഓ​ഫ് നീ​ല​ഗി​രി, ലീ​ഗ​ൽ ഫോ​റം ഫോ​ർ റൈ​റ്റ്സ് ഓ​ഫ് പ്രോ​പ്പ​ർ​ട്ടി എ​ന്നീ സം​ഘ​ട​ന​ക​ൾ സം​യു​ക്ത പ്ര​സ്ഥാ​വ​ന​യി​ലൂ​ടെ ആ​രോ​പി​ച്ചു.
ത​മി​ഴ്നാ​ട് സ്വ​കാ​ര്യ വ​ന​സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം പ​ട്ട​യ ഭൂ​മി​ക​ളു​ടെ മേ​ൽ നി​യ​മ​ത്തി​ന് വി​രു​ദ്ധ​മാ​യി ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ക​ഴി​ഞ്ഞ 12 വ​ർ​ഷ​ത്തോ​ള​മാ​യി ഗൂ​ഡ​ല്ലൂ​ർ മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ക്ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ ഒ​രു ജ​ന​പ്ര​തി​നി​ധി​യു​ടെ ചോ​ദ്യ​ത്തി​ന് മ​ന്ത്രി പ​റ​ഞ്ഞ മ​റു​പ​ടി​യി​ൽ അ​ഞ്ച് ഏ​ക്ക​റി​ന് താ​ഴെ​യു​ള്ള പ​ട്ട​യ ഭൂ​മി​ക​ൾ കൈ​മാ​റാ​ൻ ജി​ല്ലാ ക​ള​ക്ട​റു​ടെ അ​നു​വാ​ദം ആ​വ​ശ്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞി​രു​ന്നു.
മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ മ​ന്ത്രി​യു​ടെ പ്ര​സ്ഥാ​വ​ന സ്വാ​ഗ​തം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ൽ ഈ ​പ്ര​ശ്ന​ത്തി​ൽ മ​ന്ത്രി നി​ല​പാ​ട് മാ​റ്റു​ക​യാ​യി​രു​ന്നു. നി​യ​മ​ത്തി​ൽ പി​ന്നീ​ട് ഒ​രു ഒ​രു ഭേ​ദ​ഗ​തി വ​ന്നി​രു​ന്നു. അ​ത് ത​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ച​ത്. അ​ഹ്മ​ദ് യാ​സീ​ൻ, സു​ന്ദ​ര​ലിം​ഗം, ടി.​എം. സ​ഈ​ദ്, യാ​സീ​ൻ ഷെ​രീ​ഫ്, മ​നോ​ജ് കെ. ​ശ്രീ​ധ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.