കോവിഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​ത്ത​വ​രെ ക​ണ്ടെ​ത്താ​ന്‍ സ​ര്‍​വേ ന​ട​ത്തും
Tuesday, October 12, 2021 12:42 AM IST
ക​ല്‍​പ്പ​റ്റ: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​ത്ത​വ​രെ ക​ണ്ടെ​ത്താ​ന്‍ സ​ര്‍​വെ ന​ട​ത്തു​ന്നു. വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളി ല്ലാ​ത്ത​വ​രും ഇ​തു​വ​രെ ഒ​ന്നാം ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​ത്ത ആ​ളു​ക​ൾ, ഒ​ന്നാം ഡോ​സ് സ്വീ​ക​രി​ച്ച് നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞി​ട്ടും ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ക്കാ​ത്ത ആ​ളു​ക​ള്‍ എ​ന്നി​വ​രു​ടെ വി​വ​ര​ങ്ങ​ളാ​ണ് സ​ര്‍​വെ​യി​ലൂ​ടെ ശേ​ഖ​രി​ക്കു​ക.
കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളെ​യാ​ണ് വി​വ​ര​ശേ​ഖ​ര​ണ​ത്തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഒ​ക്‌​ടോ​ബ​ര്‍ 13 മു​ത​ല്‍ 20 വ​രെ സ​ര്‍​വേ ന​ട​ത്തി 23 ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി സെ​ക്ര​ട്ട​റി​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.
ഗൂ​ഗി​ള്‍ ഫോം ​മു​ഖേ​ന ന​ട​ത്തു​ന്ന സ​ര്‍​വെ​യി​ല്‍ ഒ​രു വീ​ട്ടി​ലെ മു​ഴു​വ​ന്‍ ആ​ളു​ക​ളു​ടെ​യും വാ​ക്‌​സി​നേ​ഷ​ന്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കും. പ​തി​നെ​ട്ട് വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ളും ഇ​തോ​ടൊ​പ്പം ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ഈ ​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന അ​വ​സ​ര​ത്തി​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണി​ത്.
18 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രു​ടെ​യും താ​ഴെ​യു​ള്ള​വ​രു​ടെ​യും വി​വ​ര​ങ്ങ​ള്‍ പ്ര​ത്യേ​ക​മാ​യി​ട്ടാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഒ​രോ വാ​ര്‍​ഡി​ലേ​യും എ​ല്ലാ വീ​ടു​ക​ളി​ല്‍ നി​ന്നും വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ഡ് അം​ഗ​ങ്ങ​ൾ/ കൗ​ണ്‍​സി​ല​ര്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശ​മു​ണ്ട്. പ​ദ്ധ​തി​യു​ടെ ജി​ല്ല നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​യി​രി​ക്കും.
130 പേ​ര്‍​ക്കു​കൂ​ടി
കോ​വി​ഡ്
ക​ല്‍​പ്പ​റ്റ: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 130 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍. രേ​ണു​ക അ​റി​യി​ച്ചു. 539 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. അ​ഞ്ച് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ 129 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ജി​ല്ല​യി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി റേ​റ്റ് 8.40 ആ​ണ്.
ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1,20,365 ആ​യി. 1,16,441 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 3,321 പേ​രാ​ണ് ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 2,987 പേ​ര്‍ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന​ത്. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 24 പേ​രും വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന 515 പേ​രു​മാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്.
കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 836 പേ​രാ​ണ്. 1,603 പേ​ര്‍ നി​രീ​ക്ഷ​ണ​കാ​ലം പൂ​ര്‍​ത്തി​യാ​ക്കി. നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 12,423 പേ​ര്‍. ഇ​ന്ന​ലെ പു​തു​താ​യി 35 പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി.
കോ​വി​ഡ് സു​ര​ക്ഷ
വാ​ഹ​നം ന​ല്‍​കി
ക​ല്‍​പ്പ​റ്റ: ഇ​സാ​ഫ്, ഓ​പ്പ​ര്‍​ച്യൂ​ണി​റ്റി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഓ​സ്‌​ട്രേ​ലി​യ​യും സം​യു​ക്ത​മാ​യി ജി​ല്ല​യ്ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ഹ​നം ന​ല്‍​കി. രാ​ജ്യ​ത്തെ ആ​റു സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ന​ട​പ്പാ​ക്കി വ​രു​ന്ന 'സു​ര​ക്ഷ 21'പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് കോ​വി​ഡ് റെ​സ്‌​പോ​ണ്‍​സ് പ്രോ​ജ​ക്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി വാ​ഹ​നം ന​ല്‍​കി​യ​ത്. ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ല്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​തി​നാ​യി വാ​ഹ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.
ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​ഗീ​ത വാ​ഹ​നം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഇ​സാ​ഫ് മാ​നേ​ജ​ര്‍ (സോ​ഷ്യ​ല്‍ ഇ​നി​ഷി​യേ​റ്റീ​വ്) കെ. ​ഗി​രീ​ഷ് കു​മാ​ര്‍, പ്രോ​ജ​ക്ട് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പ്ര​ണോ​യ് ആ​ന്‍റ​ണി, ഡി​വി​ഷി​ണ​ല്‍ മാ​നേ​ജ​ര്‍ ജി​ബി​ന്‍ വ​ര്‍​ഗീ​സ്, ക​സ്റ്റ​മ​ര്‍ മാ​നേ​ജ​ര്‍ കെ. ​രാ​ജേ​ഷ്, റീ​ട്ടെ​യി​ല്‍ മാ​നേ​ജ​ര്‍ പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.