മ​ന​സി​നും ശ​രീ​ര​ത്തി​നും ആ​രോ​ഗ്യം; ഓ​പ്പ​ണ്‍ ജിം ​ഒ​രു​ങ്ങി
Wednesday, October 13, 2021 12:44 AM IST
ക​ൽ​പ്പ​റ്റ: ലോ​ക മാ​ന​സി​കാ​രോ​ഗ്യ ദി​ന​ത്തി​ൽ മ​ന​സി​നും ശ​രീ​ര​ത്തി​നും ഉ​ണ​ർ​വേ​കാ​ൻ ഓ​പ്പ​ണ്‍ ജിം​നേ​ഷ്യം ഒ​രു​ങ്ങി. മേ​പ്പാ​ടി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ 2019-20 പ്ലാ​ൻ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഓ​പ്പ​ണ്‍ ജിം ​സ​ജ്ജ​മാ​ക്കി​യ​ത്. ജി​ല്ല​യി​ൽ ഓ​പ്പ​ണ്‍ ജിം ​സ്ഥാ​പി​ക്കു​ന്ന ആ​ദ്യ​ത്തെ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​മാ​ണ് മേ​പ്പാ​ടി. പൊ​തു​ജ​ന​ങ്ങ​ൾ​ക്കും സി​എ​ച്ച്സി ജീ​വ​ന​ക്കാ​ർ​ക്കും ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ൽ ജിം ​ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. ല​ഘു​വ്യാ​യാ​മ​ത്തി​ന് സ​ഹാ​യി​ക്കു​ന്ന അ​ഞ്ച് യ​ന്ത്ര​ങ്ങ​ളാ​ണ് സി​എ​ച്ച്സി പ​രി​സ​ര​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

പൂ​ർ​ണ ശ​രീ​ര പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​യി എ​ൻ​സി​ഡി കി​യോ​സ്കും സി​എ​ച്ച്സി​യി​ൽ തു​ട​ങ്ങി. ഓ​പ്പ​ണ്‍ ജിം​നേ​ഷ്യം, ലോ​ക മാ​ന​സി​കാ​രോ​ഗ്യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം എ​ന്നി​വ ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ന​സീ​മ നി​ർ​വ​ഹി​ച്ചു. എ​ൻ​സി​ഡി കി​യോ​സ്കി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ബ്ദു​റ​ഹി​മാ​ൻ നി​ർ​വ​ഹി​ച്ചു. ഡി​എം വിം​സ് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​മൃ​തം പൊ​ടി ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കി​യ ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.

ച​ട​ങ്ങി​ൽ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന ര​മേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​ഷീ​ർ പ​ള്ളി​വ​യ​ൽ, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റം​ല ഹം​സ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.