ഫെ​യ​ർ​ലാ​ൻഡ് ഭൂ​മി കൈ​മാ​റ്റം ചെ​യ്ത​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​നു​ള്ള ഉ​ത്ത​ര​വു ന​ട​പ്പാ​ക്കാ​ൻ നീ​ക്കം
Wednesday, October 13, 2021 12:44 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഫെ​യ​ർ​ലാന്‍ഡ് ഭൂ​മി കൈ​മാ​റ്റം ചെ​യ്ത​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​നു​ള്ള ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ നീ​ക്കം. ക​ഴി​ഞ്ഞ ജൂ​ലൈ 23നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. റ​വ​ന്യു അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. 2010ന് ​ശേ​ഷം വി​ൽ​പ​ന ക​രാ​റി​ലൂ​ടെ ഭൂ​മി കൈ​മാ​റ്റം ചെ​യ്ത​വ​ർ​ക്കെ​തി​രേ ഭൂ​സം​ര​ക്ഷ​ണ നി​യ​മം സെ​ക്ഷ​ൻ ഏ​ഴ് ബി ​പ്ര​കാ​രം കേ​സെ​ടു​ക്കാ​നാ​ണ് ഉ​ത്ത​ര​വ്.
ഈ ​ഉ​ത്ത​ര​വ് പ​തി​റ്റാ​ണ്ടു​ക​ളാ​യി ഫെ​യ​ർ​ലാ​ൻഡി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​കു​മെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. ഫെ​യ​ർ​ലാ​ൻഡിൽ പ​ട്ട​യ​ത്തി​ന് അ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത് 235 പേ​രാ​ണ്. 2007ൽ ​ത​യാ​റാ​ക്കി​യ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള 197 പേ​രു​ടെ അ​പേ​ക്ഷ ഒ​ഴി​കെ മ​റ്റ് അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു​ണ്ട്.
1995ലെ ​കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി കോ​ർ​പ്പ​റേ​ഷ​ൻ ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ളി​ലെ നി​ബ​ന്ധ​ന​ക​ൾ​ക്ക​നു​സൃ​ത​മാ​യി മാ​ത്ര​മേ പ​ട്ട​യം അ​നു​വ​ദി​ക്കു​ക​യു​ള്ളു​വെ​ന്നും പ​റ​യു​ന്നു. 10 സെ​ന്‍റ് വ​രെ കൈ​വ​ശ​മു​ള്ള ഭൂ​മി​ക്ക് മാ​ന​ദ​ണ്ഡ​ങ്ങ​ൾ നോ​ക്കാ​തെ പ​ട്ട​യം അ​നു​വ​ദി​ക്കാ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ലാ​ൻ​ഡ് അ​സൈ​ൻ​മെ​ന്‍റ് ക​മ്മി​റ്റി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ​ക്കെ​തി​രേ ഭൂ​സം​ര​ക്ഷ​ണ നി​യ​മം ഏ​ഴ് ബി ​സെ​ക്ഷ​ൻ പ്ര​കാ​രം കേ​സെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് നി​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.