കോ​വി​ഡ് മ​ര​ണ​ത്തി​നു​ള്ള അ​പ്പീ​ൽ: സം​ശ​യ​ങ്ങ​ൾ​ക്ക് ദി​ശ ഹെ​ൽ​പ്പ് ലൈ​ൻ
Wednesday, October 13, 2021 12:45 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് 19 മ​ര​ണ​ത്തി​നു​ള്ള അ​പ്പീ​ൽ ന​ൽ​കു​ന്പോ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന സം​ശ​യ ദൂ​രീ​ക​ര​ണ​ത്തി​ന് ദി​ശ ഹെ​ൽ​പ് ലൈ​ൻ സ​ജ്ജ​മാ​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം ) ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി ദി​ശ 104, 1056, 0471 2552056, 2551056 എ​ന്നീ ന​ന്പ​രു​ക​ളി​ൽ വി​ളി​ക്കാ​വു​ന്ന​താ​ണ്. 24 മ​ണി​ക്കൂ​റും ദി​ശ​യു​ടെ സേ​വ​നം ല​ഭ്യ​മാ​കും.
പ​രി​ച​യ സ​ന്പ​ന്ന​രാ​യ സോ​ഷ്യ​ൽ​വ​ർ​ക്ക് പ്ര​ഫ​ഷ​ണ​ലു​ക​ളു​ടെ​യും ഡോ​ക്ട​മാ​രു​ടെ​യും ഒ​രു ഏ​കോ​പ​ന സം​വി​ധാ​ന​മാ​ണ് ദി​ശ. വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്കാ​യി 25 ഡെ​സ്കു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ്ര​തി​ദി​നം 4000 കോ​ളു​ക​ൾ വ​രെ കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യു​ന്ന വി​ധ​മാ​ണ് ദി​ശ​യു​ടെ പ്ര​വ​ർ​ത്ത​നം.
അ​പ്പീ​ൽ ന​ൽ​കേ​ണ്ടവി​ധം
ഇ-​ഹെ​ൽ​ത്ത് കോ​വി​ഡ് 19 ഡെ​ത്ത് ഇ​ൻ​ഫോ പോ​ർ​ട്ട​ൽ (tthsp://covid19.kerala.gov.in/deathinfo) മു​ഖേ​ന​യാ​ണ് അ​പേ​ക്ഷ​ക​ൾ അ​യ​യ്ക്കേ​ണ്ട​ത്. ഐ​സി​എം​ആ​ർ പു​റ​ത്തി​റ​ക്കി​യ പു​തു​ക്കി​യ മാ​ർ​ഗ നി​ർ​ദേ​ശ പ്ര​കാ​രം കോ​വി​ഡ് മ​ര​ണ​മാ​യി പ്ര​ഖ്യാ​പി​ക്കാ​വു​ന്ന മ​ര​ണ​ങ്ങ​ളും ഇ​തു​വ​രെ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട കോ​വി​ഡ് മ​ര​ണ ലി​സ്റ്റി​ൽ ഇ​ല്ലാ​ത്ത​തും ഏ​തെ​ങ്കി​ലും പ​രാ​തി​യു​ള്ള​വ​ർ​ക്കും പു​തി​യ സം​വി​ധാ​നം വ​ഴി അ​പ്പീ​ൽ ന​ൽ​കാ​നാ​കും.
ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ അ​റി​യാ​ത്ത​വ​ർ​ക്ക് പി​എ​ച്ച്സി വ​ഴി​യോ അ​ക്ഷ​യ സെ​ന്‍റ​ർ വ​ഴി​യോ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ന​ൽ​കി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ ഫോം ​കോ​വി​ഡ് 19 ഡെ​ത്ത് ഇ​ൻ​ഫോ പോ​ർ​ട്ട​ലി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ 30 ദി​വ​സ​ത്തി​നു​ള്ളി​ൽ തീ​ർ​പ്പാ​ക്കും.
വി​ജ​യ​ക​ര​മാ​യി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ പ്രോ​സ​സിം​ഗി​നാ​യി മ​ര​ണം സ്ഥി​രീ​ക​രി​ച്ച ആ​ശു​പ​ത്രി​യി​ലേ​ക്കും തു​ട​ർ​ന്ന് അം​ഗീ​കാ​ര​ത്തി​നാ​യി ജി​ല്ലാ കോ​വി​ഡ് മ​ര​ണ നി​ർ​ണ​യ സ​മി​തി​ക്കും (സി​ഡി​എ​സി) അ​യ​ക്കും. സി​ഡി​എ​സി അം​ഗീ​കാ​ര​ത്തി​ന് ശേ​ഷ​മാ​ണ് പു​തി​യ ഐ​സി​എം​ആ​ർ മാ​തൃ​ക​യി​ലു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ക. ഡെ​ത്ത് ഇ​ൻ​ഫോ പോ​ർ​ട്ട​ൽ വ​ഴി ന​ൽ​കി​യ അ​പേ​ക്ഷ​യു​ടെ ത​ൽ​സ്ഥി​തി അ​റി​യാ​നും സാ​ധി​ക്കും.
ആ​രോ​ഗ്യ വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ച കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ​ക്ക് ഡെ​ത്ത് ഡി​ക്ല​റേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി വ​രു​ന്നു​ണ്ട്. ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് മ​തി​യാ​കും. ഡെ​ത്ത് ഡി​ക്ല​റേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് കി​ട്ടി​യി​ട്ടു​ള്ള​വ​ർ​ക്ക് മാ​ത്ര​മേ ഐ​സി​എം​ആ​ർ മാ​തൃ​ക​യി​ലു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യു. ഇ​ത് ആ​വ​ശ്യ​മു​ള്ള​വ​ർ മാ​ത്രം അ​പേ​ക്ഷി​ച്ചാ​ൽ മ​തി​യെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.